Entertainment

'പാവമോ! ബെസ്റ്റ്, ഒരു ആജാനബാഹു മൊരടൻ'; സുരേഷ് ​ഗോപിയെക്കുറിച്ച് കല്യാണിയുടെ ഡയലോ​ഗ് (വിഡിയോ) 

ഡിലീറ്റഡ് രംഗമാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ നീളുന്ന വലിയ താരനിരയുടെ സാന്നിധ്യം കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി വിജയകരമായി മുന്നേറുന്ന ചിത്രത്തിലെ ഡിലീറ്റഡ് രംഗമാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ശോഭനയും കല്യാണിയും തമ്മിലുള്ള സംഭാ‌ഷണമാണ് പുറത്തുവിട്ട രം​ഗത്ത് സംഭവിക്കുന്നത്. 

മൂഡ് ഓഫ് ആയിരുന്ന കല്ല്യാണിയോട് കാര്യം തിരക്കുമ്പോൾ ശോഭനയെ കുറച്ചൊന്ന് പരിഭ്രമിപ്പിച്ചശേഷം വളരെ നിസാരമായ ഒരു കാരണം പറയുകയാണ് കല്യാണി. സ്ഥിരമായി വായിനോക്കുന്ന ആരാധകരനിൽ നിന്ന് ശ്രദ്ധ കിട്ടാതിരുന്നതായിരുന്നു നന്ദിനിയുടെ (കല്ല്യാണിയുടെ കഥാപാത്രം) പ്രശ്നം. ‘ഈ ഫാന്‍സ് ഉണ്ടായാലുള്ള പ്രശ്നമതാ, അറ്റന്‍ഷന്‍ കിട്ടിയില്ലേ മൂഡ് പോകും’, നന്ദിനി അമ്മയോട് പറയുന്ന ഈ ഡയലോ​ഗ് തന്നെയാണ് സീനിൽ ഏറ്റവും രസകരം. സുരേഷ് ​ഗോപി ചെയ്യുന്ന പട്ടാളക്കാരൻ കഥാപാത്രത്തെക്കുറിച്ചും സംസാരത്തിനിടയിൽ ഇരുവരും പരാമർശിക്കുന്നുണ്ട്. 

അച്ഛൻ സത്യൻ അന്തിക്കാടിന്റെ പാത പിന്തുടർന്ന് മകൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT