Entertainment

'പാർവതിക്ക് തിരക്കഥ നൽകി ആറു മാസത്തോളം കാത്തിരുന്നു, അന്നുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യാ'

ഒരു "NO" പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാൻ എന്ന് മനസിലാക്കിയപ്പോളുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യ

Author : സമകാലിക മലയാളം ഡെസ്ക്

ബ്ല്യൂസിസി അം​ഗങ്ങളിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞ് വിധു വിൻസെന്റ്. നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിധുവിന്റെ വിമർശനം. സ്റ്റാൻഡ് അപ്പിന്റെ തിരക്കഥ പാർവതിക്ക് നൽകി ആറുമാസം കാത്തിരുന്നെന്നും അവസാനം ഒരു നോ പോലും പറയാതെ തന്നെ അപമാനിച്ചു എന്നുമാണ് ഡബ്ല്യൂസിസിക്ക് അയച്ച കത്തിൽ വിധു പറയുന്നത്.

സ്റ്റാൻഡ് അപ്പിനായി നിർമാതാക്കളെ അന്വേഷിക്കുന്നതിന് ഇടയിലാണ് ഗൾഫിലുള്ള സുഹൃത്ത് മറ്റ് മൂന്ന് പേരുമായി ചേർന്ന് സിനിമ നിർമിക്കാമെന്ന് വിധുവിനോട് പറയുന്നത്. പാർവ്വതിയെ കാസ്റ്റ് ചെയ്താൽ കുറച്ചു കുടി വലിയ ക്യാൻവാസിൽ സിനിമ നിർമ്മിക്കാം എന്നൊരു നിർദേശവും അവർ പറഞ്ഞു. തുടർന്നാണ് വിധു പാർവതിയെ സമീപിച്ചത്.

'പാർവതിയ്ക്ക് തിരക്കഥ നൽകി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തിൽ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാർവതിയോട് ചോദിക്കുകയും ചെയ്യുകയുണ്ടായി. അഞ്ജലിയുടെ നിർദ്ദേശ പ്രകാരം പാർവതിയെ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഉയരെയുടെ സെറ്റിൽ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതിൽ പ്രകാരം പാർവ്വതിയെ ഉയരെയുടെ സെറ്റിൽ പോയി കണ്ടു.സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാർവതിയുടെ മറുപടി. മാസങ്ങൾ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്ന് കണ്ടപ്പോൾ അത് ഉപേക്ഷിച്ചു. ഒരു "NO" പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാൻ എന്ന് മനസിലാക്കിയപ്പോളുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യ'.- വിധു കത്തിൽ കുറിച്ചു.

ദീദി ദാമോ​ഗ‌ദരൻ പരസ്യമായി തന്നോടുള്ള എതിർപ്പ് പലരോടും പ്രകടിപ്പിച്ചിട്ടുണ്ടെന്നും കുറിപ്പിലുണ്ട്. ഉണ്ണികൃഷ്ണനോടല്ല തനിക്ക് പ്രശ്നമെന്നും വിധു വിൻസെന്റിനോടാണ് എന്നാണ് ഒരവസരത്തിൽ ദീദി പറഞ്ഞത്. മകളുടെ സിനിമയ്ക്ക് നിർമ്മാതാവാകേണ്ടിയിരുന്ന ആളെ ഞാൻ എന്റെ സിനിമയുടെ നിർമാതാവാക്കിയതിന്റെ പരിഭവമാണോ എന്ന് തനിക്ക് തോന്നിയുണ്ടുണ്ടെന്നാണ് വിധു കുറിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT