Entertainment

'പിഎം നരന്ദ്രേമോദി': റിലീസ് തടയണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന 'പിഎം നരേന്ദ്ര മോദി'യെന്ന ഹിന്ദി ചിത്രത്തിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന 'പിഎം നരേന്ദ്ര മോദി'യെന്ന ഹിന്ദി ചിത്രത്തിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കരുത് എന്നായിരുന്നു ഹര്‍ജി. ചിത്രം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്. 

ചിത്രം നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്നും വോട്ടര്‍മാരെ സ്വാധീനിക്കും എന്നും ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് അലഹബാദ്, ബോംബെ ഹൈക്കോടതികളിലും ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഒമങ് കുമാര്‍ സംവിധാനം ചെയ്ത് വിവേക് ഒബ്രോയ് മോദിയായി വേഷമിടുന്ന ചിത്രം ഏപ്രില്‍ അഞ്ചിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു