Entertainment

പിടി ഉഷയുടെ ബയോപിക്: പ്രിയങ്കയോ കത്രീനയോ?, സത്യമിതാണെന്ന് സംവിധായിക 

നടി പ്രിയങ്ക ചോപ്രയാണ് പിടി ഉഷയായി ചിത്രത്തിലെത്തുന്നതെന്നായിരുന്നു ആദ്യ റൂമറുകള്‍. പിന്നാലെ പ്രിയങ്കയെ മാറ്റി കത്രീന കൈഫിനെ റോള്‍ ഏല്‍പിച്ചു എന്നും ഗോസിപ്പുകള്‍ പരന്നു

Author : സമകാലിക മലയാളം ഡെസ്ക്

കായികതാരം പിടി ഉഷയുടെ ജീവിതം പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെതന്നെ ചിത്രത്തിലെ പ്രധാന കഥാപാത്രം ആരായിരിക്കും എന്ന ചര്‍ച്ചകളും ചൂടുപിടിച്ചിരുന്നു. നടി പ്രിയങ്ക ചോപ്രയാണ് പിടി ഉഷയായി ചിത്രത്തിലെത്തുന്നതെന്നായിരുന്നു ആദ്യ റൂമറുകള്‍. പിന്നാലെ പ്രിയങ്കയെ മാറ്റി കത്രീന കൈഫിനെ റോള്‍ ഏല്‍പിച്ചു എന്നും ഗോസിപ്പുകള്‍ പരന്നു. 

കത്രീനയ്ക്ക് കഥാപാത്രം ചെയ്ത് ഫലിപ്പിക്കാനാവുമോ എന്നുവരെയായി ചര്‍ച്ചകള്‍. എന്നാലിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ സംവിധായിക രേവതി എന്‍ വര്‍മ്മ തന്നെ അതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. 

ചിത്രത്തിലെ നായികയെ ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് രേവതിയുടെ വാക്കുകള്‍. ചിത്രത്തെക്കുറിച്ച് ഇത്തരത്തിലുള്ള വിവരങ്ങളൊന്നും പറയാനുള്ള സമയമായിട്ടില്ലെന്നും ചര്‍ച്ചചെയ്യപ്പെടുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും രേവതി പറഞ്ഞു. സിനിമ ഇപ്പോഴും ഒരു പ്രിമെച്ച്വര്‍ സ്റ്റേജിലാണെന്നും ചിത്രത്തിന്റെ മാര്‍ക്കെറ്റിങ്, ക്രിയേറ്റീവ് തലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടേ ഒള്ളു എന്നും അവര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

SCROLL FOR NEXT