Entertainment

പിറന്നാളിന് പുതിയ വെബ് സീരീസുമായി പേളിയും ശ്രീനിഷും; പെണ്ണുകാണലും പൊല്ലാപ്പുമായി 'അവസ്ഥ' 

പേളി ഐശ്വര്യയായും ശ്രീനിഷ് സൂര്യയായുമാണ് സീരീസിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും വീണ്ടും ഒരു വെബ് സീരീസുമായി എത്തിയിരിക്കുകയാണ്. 'അവസ്ഥ' എന്ന് പേരിട്ടിരിക്കുന്ന പുതിയ വെബ്സീരിസിന്റെ ആദ്യ എപ്പിസോഡ് പുറത്തുവിട്ടു. പേളി ഐശ്വര്യയായും ശ്രീനിഷ് സൂര്യയായുമാണ് സീരീസിൽ എത്തുന്നത്. 

ഫാഷൻ ഡിസൈനറായ ഐശ്വര്യയെ പെണ്ണുകാണാൻ എത്തുന്ന സൂര്യയെയാണ് ആദ്യ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. ഇതിനിടയിൽ ഉണ്ടാകുന്ന സംഭവവവികാസങ്ങൾ അവതരിപ്പിച്ചതിനൊപ്പം അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റോടെയാണ് എപ്പിസോഡ് അവസാനിച്ചിരിക്കുന്നത്. ഇതിനോടകം മുന്ന് ലക്ഷത്തിലധികം പേർ ആദ്യ ഭാ​ഗം കണ്ടുകഴിഞ്ഞു. പുതിയ സീരീസ് ​ഗംഭീര വിജയമാകുമെന്നാണ് ഇരുവരുടെയും ആരാധകരുടെ പ്രവചനം. 

പേളി-ശ്രീനിഷ് ജോഡിയുടെ ആദ്യ വെബ്‌സീരീസായ പേളിഷ് സംവിധാനം ചെയ്ത ശരത് ഡേവിസ് തന്നെയാണ് പുതിയ സീരീസും ഒരുക്കുന്നത്. സീരീസിന്റെ തിരക്കഥയും എഡിറ്റിങ്ങും പേളിയാണ് നിർവ്വഹിച്ചിരിക്കുന്നത്. സില്ലനു ഒരു കാതൽ എന്ന തമിഴ് റൊമാന്റിക് ചിത്രത്തിലെ സൂര്യ-ഭൂമിക ജോഡിയെ ഓർമ്മിപ്പിക്കുന്ന പേരാണ് അവസ്ഥയിൽ കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. അവസ്ഥയും ഒരു റൊമാന്റിക് ട്വിസ്റ്റിൽ എത്തട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക