Entertainment

പിറന്നാള്‍ ആഘോഷം പുലരുവോളം നീണ്ടു ; വില്ലനായി മുംബൈ പൊലീസിന്റെ ഇടപെടല്‍

ബാന്ദ്രയിലെ, പോഷ് ഹോട്ടലായ ആര്‍ത്ഥിലാണ് എസ്ആര്‍കെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷം പുലര്‍ച്ചെയോളം നീണ്ടപ്പോള്‍, വില്ലനായി മുംബൈ പൊലീസെത്തി. മുംബൈ ബാന്ദ്രയിലെ, പോഷ് ഹോട്ടലായ ആര്‍ത്ഥിലാണ് എസ്ആര്‍കെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. 

ഏറെ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന സീറോ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് വൈകീട്ട് നടത്തിയിരുന്നു. ഇതിന് ശേഷമാണ് നൈറ്റ്ക്ലബ്ബായ അര്‍ത്ഥില്‍ പിറന്നാള്‍ ആഘോഷം ഒരുക്കിയത്. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കായിട്ടായിരുന്നു വിരുന്ന്. 

ക്ലബ്ബ് സാധാരണ പുലര്‍ച്ചെ ഒരു മണി വരെയാണ് പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. ഒരു മണിയോടെ റസ്‌റ്റോറന്റില്‍ വന്നവരെയെല്ലാം എസ്ആര്‍കെയുടെ പ്രൈവറ്റ് പാര്‍ട്ടിക്കായി സുരക്ഷാ ജീവനക്കാര്‍ പുറത്താക്കി. തുടര്‍ന്ന് പാര്‍ട്ടി ആരംഭിച്ചു. ദില്‍സേയിലെ ഛയ്യ ഛയ്യ അടക്കമുള്ള ഷാറൂഖിന്റെ സിനിമാ ഗാനങ്ങളായിരുന്നു പാര്‍ട്ടിക്ക് കൊഴുപ്പേകിയത്. 

എന്നാല്‍ പിറന്നാള്‍ ആഘോഷം പുലര്‍ച്ചെ മൂന്നു മണി കഴിഞ്ഞും നീണ്ടതോടെ മുംബൈ പൊലീസ് രംഗത്തെത്തുകയായിരുന്നു. റസ്റ്റോറന്റിലെത്തിയ പൊലീസ് പാട്ട് നിര്‍ത്തിക്കുകയും, എല്ലാവരോടും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ ഷാറൂഖ് അടക്കമുള്ളവര്‍ ക്ലബ്ബില്‍ നിന്നും പുറത്തേക്ക് പോയി. പൊലീസിന്റെ രംഗപ്രവേശനത്തിന് മുമ്പ് തന്നെ മിക്ക പ്രമുഖരും ക്ലബ്ബ് വിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നടി സ്വര ഭാസ്‌കര്‍, ബോസ്‌കോ സീസര്‍, ആനന്ദ് എല്‍ റായ് എന്നിവരെല്ലാം പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT