Entertainment

പിറന്നാള്‍ ആഘോഷം മെക്‌സിക്കോയില്‍, ബിക്കിനി ചിത്രം പങ്കുവച്ച് കത്രീന; വൈറലായി നടന്‍ അര്‍ജുന്‍ കപൂറിന്റെ കമന്റ് 

ഒന്‍പത് ലക്ഷത്തിലധികം പേരാണ് ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

36-ാം ജന്മദിനം ആഘോഷമാക്കുകയാണ് ബോളിവുഡ് നടി കത്രീന കെയിഫ്. മെക്‌സിക്കോയില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് താരത്തിന്റെ ആഘോഷം. പിറന്നാള്‍ ദിനത്തില്‍ കത്രീന പങ്കുവച്ച് ബീച്ച് ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലാകുന്നത്. 

വെള്ള ബിക്കിനിയിലുള്ള സണ്‍ കിസ്സ്ഡ് ചിത്രമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. ബിക്കിനിക്ക് ഒപ്പം തൊങ്ങലുകള്‍ നിറഞ്ഞ ഷ്രഗ്ഗും താരം അണിഞ്ഞിട്ടുണ്ട്. പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഒന്‍പത് ലക്ഷത്തിലധികം പേരാണ് ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്.

ചിത്രത്തിനടിയില്‍ നിരവധി ആരാധകരും സുഹൃത്തുക്കളും താരത്തിന് ജന്മദിനാശംസകള്‍ കുറിച്ചു. സിനിമ രംഗത്തുള്ളവരും താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നടന്‍ അര്‍ജുന്‍ കപൂറിന്റെ കമന്റാണ് ഏറെ ശ്രദ്ധേയമായത്. പിറന്നാള്‍ ആശംസക്ക് പകരം താരത്തെ ട്രോളിക്കൊണ്ടുള്ളതായിരുന്നു അര്‍ജുന്റെ കമന്റ്. കത്രീന യഥാര്‍ത്ഥത്തില്‍ മെക്‌സിക്കോയില്‍ പോയത് ഫോട്ടോഷൂട്ടിനാണെന്നാണ് താരം പറഞ്ഞത്. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം പിറന്നാള്‍ ആയതിനാല്‍ കത്രീനയെ വെറുതെ വിട്ടേക്കാം എന്ന ഭാവത്തില്‍ ഒരു പിറന്നാള്‍ ആശംസയും അര്‍ജുന്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം