Entertainment

പിറന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞു; ആരാധകര്‍ക്ക് നന്ദിപറഞ്ഞ് പ്രിയങ്കയുടെ മടങ്ങിവരവ്

സ്‌നേഹവും ആശംസകളും പങ്കുവച്ച ആരാധകര്‍ക്ക് നന്ദി കുറിച്ചുകൊണ്ടാണ് താരത്തിന്റെ മടങ്ങിവരവ്

Author : സമകാലിക മലയാളം ഡെസ്ക്

ചെറിയ ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. പിറന്നാള്‍ ദിനത്തില്‍ സ്‌നേഹവും ആശംസകളും പങ്കുവച്ച ആരാധകര്‍ക്ക് നന്ദി കുറിച്ചുകൊണ്ടാണ് താരത്തിന്റെ മടങ്ങിവരവ്. 

ആശംസകള്‍ക്ക് മുമ്പ് പ്രതികരിക്കാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്നിരുന്നതിനാലാണെന്നും എല്ലാവര്‍ക്കും നന്ദി അറിയിക്കാനാണ് ഇപ്പോള്‍ തിരിച്ചെത്തിയതെന്നുമാണ് താരം കുറിച്ചിരിക്കുന്നത്. 

ജൂലൈ 18-ാം തിയതിയാണ് പ്രിയങ്ക 37-ാം ജന്മദിനം ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നെങ്കിലും പ്രിയങ്കയുടെ സ്വകാര്യ അക്കൗണ്ടുകളിലൊന്നും ആഘോഷചിത്രങ്ങള്‍ ഇടംപിടിച്ചിരുന്നില്ല. ഇതിന്റെ കാരണവും പുതിയ പോസ്റ്റിലൂടെ വ്യക്തമായിക്കഴിഞ്ഞു.

തിളങ്ങുന്ന ചുവന്ന വസ്ത്രം ധരിച്ച് ഭര്‍ത്താവ് നിക്കിനും അമ്മ മധുചോപ്രയ്ക്കും ഒപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷമാക്കുകയായിരുന്നു താരം. പ്രിയങ്കയുടെ ബന്ധുകൂടിയായ നടി പരനീതി ചോപ്രയും ആഘോഷങ്ങളില്‍ ഉണ്ടായിരുന്നു. മിയാമിയിലായിരുന്നു വിവാഹശേഷമുള്ള പ്രിയങ്കയുടെ ആദ്യ പിറന്നാള്‍. മിയാമി ബിച്ചില്‍ പിങ്ക് ബിക്കിനിയില്‍ വാട്ടര്‍ സ്‌കൂട്ടര്‍ പറപ്പിക്കുന്ന താരത്തിന്റെ ചിത്രമായിരുന്നു ഏറെ വൈറലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !