Entertainment

പിൻകഴുത്തിലെ ടാറ്റു വെളിപ്പെടുത്തി സംയുക്ത; യാത്രക്കിടയിലെ ചിത്രങ്ങൾ കോർത്തിണക്കി താരം 

യാത്രകൾക്കിടെ പകർത്തിയ ചിത്രങ്ങൾ കോർത്തിണക്കിയാണ് രണ്ടുവർഷം മുമ്പ് ചെയ്ത ടാറ്റു നടി ആരാധകരുമായി പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടാറ്റു പ്രേമികളായ നടിമാരുടെ നീണ്ട നിരതന്നെയുണ്ട് മലയാള സിനിമയിൽ. ഭാവനയും റിമ കല്ലിങ്കലും തൊട്ട് നീളുന്ന നിര നമിത പ്രമോദും സാനിയ ഇയപ്പനും വരെ എത്തിനിൽക്കും. ഇപ്പോഴിതാ യുവനടി സംയുക്ത മേനോനാണ് തന്റെ ടാറ്റു വെളിപ്പെടുത്തിയിരിക്കുന്നത്. 

യാത്രകൾക്കിടെ പകർത്തിയ ചിത്രങ്ങൾ കോർത്തിണക്കിയാണ് രണ്ടുവർഷം മുമ്പ് ചെയ്ത ടാറ്റു നടി ആരാധകരുമായി പങ്കുവച്ചത്. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലാണ് നടി ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.‌ ബുർജ്ഖലീഫ, പട്ടായ, കേരള എന്നിവിടങ്ങളിൽ നിന്ന് പകർത്തിയ മൂന്ന് ചിത്രങ്ങൾ കോർത്തിണക്കിയുള്ളതാണ് ചിത്രം. 

പിൻകഴുത്തിൽ സഞ്ചാരി എന്നാണ് സംയുക്ത എഴുതിയിരിക്കുന്നത്. യത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരുപാട് യാത്രകൾ ചെയ്യുന്ന താരം തന്റെ ഈ ഇഷ്ടമാണ് ടാറ്റുവിലും സൂചിപ്പിച്ചിരിക്കുന്നത്. 

ടൊവിനോ നായകനായ കൽക്കി ആണ് തിയേറ്ററിലുള്ള സംയുക്തയുടെ ഏറ്റവും പുതിയ ചിത്രം. ആസിഫ് അലി നായകനാകുന്ന അണ്ടര്‍വേള്‍ഡ് ആണ് നടിയുടെ പുതിയ റിലീസ്. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലും നായികയായെത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT