Entertainment

പീച്ച് പോളി ചന്ദേരി സാരി ചുറ്റി സാമന്ത, ഈ ഡിസൈന് ഒരു പ്രത്യേകതയുണ്ട് 

സാഖി എന്ന സ്വന്തം ഫാഷൻ ലേബലിന് വേണ്ടിയാണ് സാമന്ത സാരി ഡിസൈൻ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൃത്യമായ ഫാഷൻ സെൻസ് ഉള്ള സിനിമാതാരങ്ങളിൽ ഒരാളാണ് നടി സാമന്ത. നടിയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റുകൾ പലപ്പോഴും ആരാധകരുടെ കൈയടി നേടുകയും നിരവധിപ്പേർ അനുകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇപ്പോഴിതാ നന്നായി വസ്ത്രം ധരിക്കാൻ മാത്രമല്ല അവ ഡിസൈൻ ചെയ്യാനും തനിക്ക് കഴിവുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് സാമന്ത. 

അടുത്തിടെ ഒരു മാസികയുടെ ഫോട്ടോഷൂട്ടിനായി നടി ധരിച്ച സാരി സ്വന്തമായി ഡിസൈൻ ചെയ്തതാണ്. പീച്ച് നിറത്തിലുള്ള പോളി ചന്ദേരി സാരിയാണ് ഇത്. അടുത്തിടെ തുടങ്ങിയ സാഖി എന്ന സ്വന്തം ഫാഷൻ ലേബലിന് വേണ്ടിയാണ് സാമന്ത സാരി ഡിസൈൻ ചെയ്തത്. 

സാരി ബോർഡറിലുടനീളം ഗോൾഡ് ലേസ് ചേർത്തിട്ടുണ്ട്. ഗോൾഡൻ ചെക്കുകളും സാരിയിലുടനീളമുണ്ട്. വെള്ള നിറത്തിലുള്ള ഹാഫ് സ്ലീവ് ലൂസ് ബ്ലൗസ് ആണ് മറ്റൊരാകർഷണം. ഡാർക്ക് പിങ്ക് പൈപ്പിങ് ബ്ലൗസിന് വ്യത്യസ്തത നൽകുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത