Entertainment

പുകവലി നിര്‍ത്താനുള്ള പെടാപ്പാട് നോക്കണേ!; റിലീസിന് മുന്‍പ് തീവണ്ടിയിലെ ഗാനം പുറത്ത്

നാളെയാണ് തീവണ്ടി റിലീസ് ചെയ്യുന്നത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ തോമസ് ചിത്രം തീവണ്ടി വെള്ളിയാഴ്ച തീയെറ്ററുകളിലേക്ക് എത്തുകയാണ്. അതിന് മുന്നേ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ടോവിനോ തോമസ് തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഗാനം പുറത്തുവിട്ടത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. 

ഒരു തീപ്പെട്ടിക്കും വേണ്ട എന്ന് തുടങ്ങുന്നതാണ് ഗാനം. പുകവലി നിര്‍ത്താനുള്ള നായകന്റെ കഷ്ടപ്പാടാണ് ഗാനത്തില്‍ കാണിക്കുന്നത്. ഇതിന് മുന്‍പ് പുറത്തിറങ്ങിയ ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം ടോപ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. 

ഫെല്ലിനി ടിപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിനീഷ് ദാമോദരന്‍ എന്ന കഥാപാത്രമായാണ് ടോവിനോ എത്തുന്നത്. ചെയിന്‍ സ്‌മോക്കറായ ബീനീഷിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. പുതുമുഖം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. വിനി വിശ്വലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുധീഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

'മൈക്കും കൊണ്ട് വരണ്ട, മുഖ്യമന്ത്രി എല്ലാ ബുധനാഴ്ചയും കാണും'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'യു എൻ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ സമ്മേളനം വിളിക്കണം'; ട്രംപിനെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

ഉന്നം പിഴയ്ക്കാതെ ഷൂട്ടര്‍മാര്‍! ഇന്ത്യക്ക് മറ്റൊരു 'വെള്ളി' കൂടി

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; വിദേശത്തുള്ള മകനെ വിളിച്ച് അറിയിച്ചു