Entertainment

പുതിയ ചിത്രത്തില്‍ നാഗാ സന്യാസിയായി സൈഫ് അലി ഖാന്‍; ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ കോപ്പി എന്ന് ആരാധകര്‍  

സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണവേളയ്ക്കിടയില്‍ പകര്‍ത്തിയതാണ് താരത്തിന്റെ പുതിയ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

കഥാപാത്രമായി മാറാൻ അങ്ങേയറ്റം പ്രയത്നിക്കുന്ന താരമാണ് സെയിഫ് അലി ഖാൻ. മുമ്പ് പല അഭിമുഖങ്ങളും താടിവളര്‍ത്തുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ഹണ്ടറിലെ കഥാപാത്രത്തിനായാണെന്ന് മറുപടി പറഞ്ഞെങ്കിലും ചിത്രത്തിലെ താരത്തിന്റെ ലുക്ക് പുറത്തുവന്നപ്പോൾ ആരാധകർ ഞെട്ടി. മുഷിഞ്ഞ വേഷം ധരിച്ച് താടി നീട്ടി വളർത്തിയ താരത്തിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

‘ഹണ്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഭാ​ഗമായാണ് താരത്തിന്റെ ഈ പുതിയ മേക്കോവർ. ചിത്രത്തിൽ ഒരു നാ​ഗ സന്യാസിയായാണ്  സെയിഫ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണവേളയ്ക്കിടയില്‍ പകര്‍ത്തിയതാണ് താരത്തിന്റെ പുതിയ ചിത്രം. ആദ്യഘട്ട ഷൂട്ടിംഗ് രാജസ്ഥാനില്‍ പൂര്‍ത്തീകരിച്ചിരുന്നു. സിനിമയുടെ ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവദീപ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

എന്നാല്‍ താരത്തിന്റെ പുതിയ ലുക്ക് പൈറേറ്റ്‌സ് ഓഫ് കരീബിയനിലെ ജോണി ഡെപ് കഥാപാത്രം ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ കോപ്പിയാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇരുവരുടെയും ചിത്രങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് ട്രോളുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു; ഡിസിസി ഓഫീസ് ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി