Entertainment

‘പുതുമഴയായി വന്നൂ നീ’... വീണ്ടും കേൾക്കാം; ലിറിക് വിഡിയോ പുറത്തുവിട്ടു 

ആകാശഗംഗയിലെ നായകന്‍ റിയാസിന്റെ ഭാര്യ ഷബ്‌നമാണ് റീമിക്സ് വേർഷൻ ആലപിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

രുപത് വർഷങ്ങൾക്ക് ശേഷം ആകാശ​ഗം​ഗ വീണ്ടും അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. ഒരു തലമുറയുടെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയകളില്‍  ഒന്നായ ചിത്രം വീണ്ടുമെത്തുമ്പോൾ പ്രേക്ഷകരെ അത്രയേറെ പിടിച്ചിരുത്തിയ ചിത്രത്തിലെ ​ഗാനവും ഒപ്പമുണ്ട്. ‘പുതുമഴയായി വന്നൂ നീ’ മറ്റൊരു പ്രേത ചിത്രത്തിലെ ​ഗാനവും മലയാളികളെ ഇത്രയധികം പേടിപ്പിച്ചിട്ടുണ്ടാകില്ല, 

ആദ്യ ഭാ​ഗത്തിൽ ​ഗാനം ഒരുക്കിയ ബേണി ഇഗ്നേഷ്യസ് തന്നെയാണ് ആകാശ​ഗം​ഗ 2വിനായി ​ഗാനം റീമിക്‌സ് ചെയ്തിരിക്കുന്നത്. ആകാശഗംഗയിലെ നായകന്‍ റിയാസിന്റെ ഭാര്യ ഷബ്‌നമാണ് റീമിക്സ് വേർഷൻ ആലപിച്ചിരിക്കുന്നത്. ചിത്രയാണ് യഥാർത്ഥ ​ഗാനം ആലപിച്ചിരുന്നത്. 

ഇരുപത് വര്‍ഷം മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് ആകാശഗംഗ 2 ചിത്രീകരിച്ചിരിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ ഒന്നാം ഭാഗത്തിന് ബെന്നി പി നായരംബലമായിരുന്നു തിരക്കഥയെഴുതിയിരിക്കുന്നത്. ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി, മധുപാല്‍ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.

വിനയന്റെ മകന്‍ വിഷ്ണു വിനയ് നായകനായെത്തുന്ന ആകാശ​ഗം​ഗ 2ല്‍ പുതുമുഖം ആരതിയാണ് നായികയായെത്തുന്നത്. രമ്യ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പ്രവീണ, തെസ്‌നി ഖാന്‍, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി,  വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ഉറച്ചു നിന്നു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

'തുടരും'... അഡ്‌ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

'കടകംപള്ളിയെ ചോദ്യം ചെയ്യണം; അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നു'

SCROLL FOR NEXT