Entertainment

പുറത്ത് ഫീനിക്സ് പക്ഷിയെ വരച്ച് ദുർ​ഗ കൃഷ്ണ; ആദ്യ ടാറ്റൂ ​ഗംഭീരമെന്ന് ആരാധകർ; വിഡിയോ

ടാറ്റു ചെയ്യുന്നതിന്റെ വിഡിയോയും മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ആദ്യ ടാറ്റൂ ചെയ്ത് നടി ദുർ​ഗ കൃഷ്ണ. ഫീനിക്സ് പക്ഷിയുടെ ​ഗംഭീര രൂപമാണ് താരം പുറത്തുവരച്ചിരിക്കുന്നത്. താരം തന്നെയാണ് ടാറ്റൂ വിശേഷം ആരാധകരുമായി പങ്കുവെച്ച്. ടാറ്റു ചെയ്യുന്നതിന്റെ വിഡിയോയും മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

ഈ ജീവിതത്തിൽ നിങ്ങളുടെ തൊലിയിൽ സ്വന്തം ഹൃദയത്തെ ധരിക്കൂ, എന്ന അടിക്കുറിപ്പിലാണ് താരം ടാറ്റൂ ചിത്രം പങ്കുവെച്ചത്. ടാറ്റൂ വ്യക്തമാകുന്ന തരത്തിൽ മഴയത്ത് തൊപ്പിയും ധരിച്ചു നിൽക്കുന്നതാണ് ചിത്രം. ഇൻഫെക്റ്റഡ് മോങ്ക്സ് ടാറ്റൂ സ്റ്റുഡിയോ ആണ് താരത്തിന് മനോഹരമായ ടാറ്റൂ സമ്മാനിച്ചത്. ടാറ്റൂ ഡിസൈൻ ചെയ്യുന്നതിന്റേയും പച്ചകുത്തുന്നതിന്റേയും വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ടാറ്റൂ ചെയ്തവർക്കുള്ള നന്ദിയും താരം അറിയിച്ചിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ടാറ്റുവിന് ലഭിക്കുന്നത്.

അടുത്തിടെ ​ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ താരം വാർത്തകളിൽ നിറഞ്ഞിരുന്നു. കയ്യിൽ സി​ഗററ്റുമായി ബോസ് ലേഡിയായാണ് താരം എത്തിയത്. പ്രേതം2, ലവ് ആക്‌ഷൻ ഡ്രാമ, റാം എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍