Entertainment

പൂച്ചയ്ക്കും പട്ടിയ്ക്കുമൊപ്പം യാത്ര ചെയ്തത് 1400 കിലോമീറ്റർ; വീണു പരുക്കേറ്റ അമ്മയ്ക്കരികിൽ സ്വര എത്തി

അമ്മ വീണു പരുക്കേറ്റുവെന്ന് അറിഞ്ഞതോടെയാണ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

രുക്കേറ്റു കിടക്കുന്ന അമ്മയുടെ അടുത്തെത്താൻ 1400 കിലോമീറ്റർ സഞ്ചരിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. തന്റെ വളർത്തുമൃ​ഗങ്ങൾക്കൊപ്പമാണ് താരം അച്ഛന്റേയും അമ്മയുടേയും അടുത്തെത്തിയത്. ലോക്ക്ഡൗണിൽ മുംബൈയിലായിരുന്നു താരം. അമ്മ വീണു പരുക്കേറ്റുവെന്ന് അറിഞ്ഞതോടെയാണ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയത്. 

കഴിഞ്ഞയാഴ്ചയാണ് വീട്ടില്‍ വീണ് സ്വരയുടെ അമ്മയുടെ തോളിന് പരുക്കേറ്റത്. ലോക്ഡൗണ്‍ നാലംഘട്ടത്തിനൊപ്പം ഇളവുകളും പ്രഖ്യാപിച്ചതോടെ അവസരം പാഴാക്കാതെ സ്വര വീട്ടിലേക്ക് വരികയായിരുന്നു. ആവശ്യമായ അനുമതികളോടെയായിരുന്നു താരത്തിന്റെ യാത്ര.  രണ്ട് ദിവസമെടുത്ത് റോഡ് മാർ​ഗത്തിലാണ് താരം വീട്ടിലെത്തിയത്. സ്വരയ്ക്ക് കൂട്ടായി മൂന്ന് പൂച്ചകളും ഒരു കുഞ്ഞിപ്പൂച്ചയും ഒരു നായയുമുണ്ടായിരുന്നു. 

ഡല്‍ഹിയില്‍ എത്തിയ ഉടന്‍ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ക്വാറന്റീനിലൂടെയും ഐസലേഷനിലൂടെയും കടന്നുപോകുകയാണ് സ്വര ഇപ്പോള്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് സ്വരയുടെ അമ്മ ഇറ ഭാസ്കര്‍. അമ്മയ്ക്ക് പരുക്കേറ്റത് സ്വരയെ ആശങ്കയിലാക്കിയിരുന്നു. വിഷമഘട്ടത്തിൽ അമ്മയ്ക്കൊപ്പം നിൽക്കാൻ സാധിക്കാത്തതിന്റെ ദുഃഖത്തിലായിരുന്നു താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി