Entertainment

പൃഥ്വിക്ക് പിന്നാലെ അല്ലു അര്‍ജുനും: രണ്ട് കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി താരം

പുതിയ വാഹനത്തിന് ബീസ്റ്റ് എന്ന പേരാണ് അല്ലു അര്‍ജുന്‍ നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിന് പിന്നാലെ ആഢംബരവാഹനമായ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. ഇതോടെ തെന്നിന്ത്യന്‍ താരലോകത്ത് രണ്ടാമത്തെ റേഞ്ച് റോവര്‍ സ്വന്തമാക്കിയ താരമായി അല്ലു. പുതിയ വാഹനത്തിന് ബീസ്റ്റ് എന്ന പേരാണ് അല്ലു അര്‍ജുന്‍ നല്‍കിയത്. 

മലയാളത്തിന്റെ സൂപ്പര്‍താരം പൃഥ്വിരാജിന് ശേഷം ഏകദേശം 2 കോടി രൂപ വിലയുള്ള ഈ  എസ്‌യുവി സ്വന്തമാക്കിയിരിക്കുന്ന വിവരം അല്ലു അര്‍ജുന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. ഏഴു കോടിയുടെ വാനിറ്റി വാന്‍ സ്വന്തമാക്കി അല്ലു അര്‍ജുന്‍ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

ബോളിവുഡില്‍ സഞ്ജയ് ദത്ത്, ആലിയ ബട്ട്, കത്രീന കൈഫ്, ശില്‍പ ഷെട്ടി, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ക്ക് റേഞ്ച് റോവര്‍ സ്വന്തമായുണ്ട്.

ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തു ചേര്‍ന്ന വാഹനമാണ് റേഞ്ച് റോവര്‍. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന് ഏകദേശം 2 കോടി രൂപ മുതലാണ് വില. 3.0 ലീറ്റര്‍ പെട്രോള്‍, 3.0 ലീറ്റര്‍ ഡീസല്‍, 4.4 ലീറ്റര്‍ എസ്ഡിവി8 ഡീസല്‍. 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റര്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 244 ബിഎച്ചിപി കരുത്തും 2000 ആര്‍പിഎമ്മില്‍ 600 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

SCROLL FOR NEXT