Entertainment

പൃഥ്വിരാജിന്റെ പിറന്നാൾ കേക്കിൽ ആടിന്റെ തല, 'ആടുജീവിതം' തീമിൽ സർപ്രൈസ് ഒരുക്കി സുപ്രിയ

താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആടുജീവിതം തീമിലാണ് കേക്ക് ഒരുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്


ലയാളത്തിന്റെ സൂപ്പർതാരവും സംവിധായകനുമായ പൃഥ്വിരാജിന്റെ പിറന്നാളാണ് ഇന്ന്. നിരവധി സെലിബ്രിറ്റികളും ആരാധകരുമാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത് തന്റെ പ്രിയപ്പെട്ടവനുവേണ്ടി സുപ്രിയ ഒരുക്കിയ കേക്കാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആടുജീവിതം തീമിലാണ് കേക്ക് ഒരുക്കിയത്. 

ആടിന്റെ തലയുടെ രൂപവുമായാണ് കേക്ക്. ഹാപ്പി ബർത്ത്ഡേ ഡാഡ എന്നും കുറിച്ചിട്ടുണ്ട്. കൊച്ചിയിലെ ദ ഷുഗര്‍ ഷിഫ്റ്റര്‍ ബേക്കേഴ്‌സാണ് ആടുജീവിതം തീമില്‍ കേക്ക് ഒരുക്കിയത്. തന്റെ പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകളും സുപ്രിയനേർന്നിട്ടുണ്ട്. ഉയർച്ചയുടേയും താഴ്ചയുടേതുമായിരുന്നു ഈ വർഷമെന്നും അപ്പോഴെല്ലാം പ്രണയം പങ്കുവെക്കാനായെന്നും സുപ്രിയ കുറിച്ചു. 

ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ഈ സിനിമയ്ക്കു വേണ്ടി മാത്രം മാസങ്ങളോളമാണ് താരം ചെലവാക്കിയത്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസിയാണ് ചിത്രം ഒരുക്കുന്നത്. നജീബ് എന്ന കഥാപാത്രമാകാൻ 30 കിലോയോളം ഭാരം പൃഥ്വിരാജ് കുറച്ചിരുന്നു. തുടർന്ന് ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ താരം മാസങ്ങളോളം അവിടെ കുടുങ്ങിപ്പോയതും വാർത്തയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT