Entertainment

പെട്ടി തോളിൽ ചുമന്ന് പ്രണവ് മോഹൻലാൽ; ജീവിതത്തിലെ 'ചാർളി'യെന്ന് ആരാധകർ; വീഡിയോ വൈറൽ

താര പുത്രന്റെ ആ ലാളിത്യം തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിൽ വളരെ സിംപിളാണ് പ്രണവ് മോഹൻലാൽ. യാത്രകളെ സ്‌നേഹിച്ച് ജീവിതം ഓരോ നിമിഷവും ആസ്വദിച്ച്ക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രണവ്. താര പുത്രന്റെ ആ ലാളിത്യം തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുന്നു.

ചെന്നൈ എയര്‍പോര്‍ട്ടിലാണ് സംഭവം. വലിയ യാത്രാ ബാഗ് തോളിലേറ്റി ഡ്രൈവര്‍ക്കൊപ്പം നടന്നു നീങ്ങുകയാണ് പ്രണവ് മോഹന്‍ലാല്‍. ബാഗിന്റെ ചക്രം ഉപയോഗ ശൂന്യമായിരുന്നതിനാലാണ് തോളിലേറ്റിയത്. ഡ്രൈവറെ ഫ്രീയാക്കി ബാഗ് സ്വയം ചുമന്ന് കാറിനടുത്തേക്ക് നടക്കുകയാണ് പ്രണവ്. ഡ്രൈവര്‍ പുറകെയും.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് പ്രണവ്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. വിനീതിന്റേത് തന്നെയാണ് തിരക്കഥ. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT