Entertainment

പെണ്‍കുട്ടികളുടെ രക്ഷകന്‍ ഇതാ; യമണ്ടന്‍ പ്രേമകഥയിലെ സൗബിന്റെ ലുക്ക്

വിക്കി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സൗബിന്‍ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരികെ എത്തുകയാണ് ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സൗബിന്‍ ഷാഹിറും എത്തുന്നുണ്ട്. ചിത്രത്തിലെ സൗബിന്റെ ക്യാരക്ടര്‍ പോസ്റ്റ് പുറത്തുവിട്ടു. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് സൗബിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. 

വിക്കി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സൗബിന്‍ എത്തുന്നത്. പെണ്‍കുട്ടികളുടെ രക്ഷകന്‍ എന്നാണ് പോസ്റ്ററില്‍ സൗബിന്റെ കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കളര്‍ ചെയ്ത മുടിയുമായി ഫ്രീക്കന്‍ ലുക്കിലാണ് സൗബിന്‍ എത്തുന്നത്. എവിടെ പെണ്‍കുട്ടികളുണ്ടോ അവിടെ വിക്കിയുണ്ട് എന്നാണ് സൗബിന്റെ കഥാപാത്രത്തെക്കുറിച്ച് ദുല്‍ഖര്‍ കുറിച്ചത്. 

ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരുടെ തിരക്കഥയില്‍ ബിസി നൗഫലാണ് സംവിധാനം നിര്‍വഹിക്കുന്നത്. ലല്ലു എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഏപ്രില്‍ 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്