ഏറെനാളായി മലയാള സിനിമയിൽ സഹസംവിധായികയായി പ്രവർത്തിക്കുകയാണ് ആയിഷ സുൽത്താന. ആദ്യമായി തന്റെ സ്വതന്ത്ര്യ സംവിധാന സംരംഭത്തിന് തുടക്കമിടുകയാണ് ആയിഷ. ഫ്ലഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ സംവിധായകൻ ലാൽ ജോസ് പങ്കുവെച്ചു. ഏറെനാളായി ലാൽ ജോസിന്റെ സഹസംവിധായികയായിരുന്നു ആയിഷ. ലക്ഷദ്വീപ് സ്വദേശിയായ അവർ ലക്ഷദ്വീപ് ഭരണകൂടവുമായി കൈകോർത്താണ് സിനിമ ചെയ്യുന്നത്.
എന്റെ സംവിധാന സഹായിയായി എത്തിയ ഒരാൾ കൂടി സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെൺകുട്ടിയാണ്. ആയിഷ സുൽത്താനയെന്ന ലക്ഷദ്വീപുകാരി. ആയിഷയുടെ ചിത്രം ഫ്ലഷിന്റെ പോസ്റ്റർ ഏറെ സന്തോഷത്തോടെ പങ്ക് വക്കുന്നു .കാഴ്ചയിൽ കടൽ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസ്സിന്റെ ആഴങ്ങളിൽ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയുന്ന സ്ത്രീകളധികവും. പെണ്ണുടലിൽ ഒരു കടൽ ശരീരം കണ്ടെത്തിയ ആർട്ടിസ്റ്റിന് അഭിനന്ദനങ്ങൾ. ആയിഷയുടെ സംരഭത്തിൽ ലക്ഷദ്വീപ് ഭരണകൂടവും കൈകോർക്കുന്നുണ്ട്. എവർക്കും ആശംസകൾ- ലാൽജോസ് കുറിച്ചു.
തന്റെ ഗുരുനാഥന്റെ അനുഗ്രഹത്തോടെ തുടങ്ങുകയാണെന്ന് ലാൽജോസിനെ മെൻഷൻ ചെയ്ത് ആയിഷയും കുറിച്ചു. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും ആയിഷ തന്നെയാണ്. വിഷ്ണു പണിക്കറാണ് ഛായാഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും വില്യം ഫ്രാൻസിസ് സംഗീതവും നിർവഹിക്കുന്നു. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates