കാളകൾ ഇല്ലാത്തതിനാൽ തന്റെ രണ്ട് പെൺമക്കളെ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുന്ന ഒരു കർഷകന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ കർഷകന് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ സോനൂ സൂദ്. നിലം ഉഴാനുള്ള കാളകളെയല്ല, ട്രാക്ടറാണ് താരം കർഷകന് സമ്മാനിച്ചത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
മക്കളെ ഉപയോഗിച്ച് നിലം ഉഴുന്നതിന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് താരം സഹായം എത്തിച്ചത്. ”ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യം. അവര്‍ക്ക് ഒരു ട്രാക്ടര്‍ ആണ് ആവശ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഒന്ന് അയക്കുന്നു. വൈകുന്നേരത്തോടെ ഒരു ട്രാക്ടര്‍ നിങ്ങളുടെ വയലുകള്‍ ഉഴുതുമറിക്കും” വിഡിയോ പങ്കുവെച്ച് താരം കുറിച്ചു.
വി. നാഗേശ്വര റാവു എന്നയാൾക്കാണ് സഹായവുമായി സോനു രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ചായക്കട നടത്തുകയായിരുന്നു റാവു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കട തുറക്കാൻ കഴിയാതെ വന്നതോടെ റാവുവിനും കുടുംബത്തിനും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്നു. മറ്റു വരുമാനമാർഗം ഇല്ലാതായതോടെയാണ് നിലക്കടല കൃഷി ചെയ്യാൻ റാവു തീരുമാനിച്ചത്. എന്നാൽ നിലം ഉഴാൻ കാളകളെ വാങ്ങാനോ ജോലിക്കാരെ നിര്‍ത്താനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് രണ്ട് പെൺമക്കളും ചേർന്ന് നിലം ഉഴാൻ തുടങ്ങിയത്. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് സോനു സഹായവുമായി മുന്നോട്ട് വന്നത്. ലോക്ക്ഡൗണ് സമയത്ത് അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് അയച്ചും അവർക്ക് സഹായം എത്തിച്ചും സോനു സൂദ് കയ്യടി നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates