Entertainment

പൊതുവേദിയില്‍ നയന്‍താരയെ അപമാനിച്ച് തമിഴ് നടന്‍; രോഷാകുലനായി വിഗ്നേഷ്‌ (വിഡിയോ) 

നയൻതാരയെ ലേഡി സൂപ്പർസ്റ്റാൻ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ സംസാരിച്ച നടന്‍ താരത്തിന്റെ വ്യക്തി ജീവിതമടക്കം പ്രതിപാദിച്ചാണ് പ്രസം​ഗിച്ചത്

സമകാലിക മലയാളം ഡെസ്ക്

ടി നയൻതാരയെ പൊതുവേദിയില്‍ അപമാനിച്ച് തമിഴ് നടൻ രാധാ രവി. നയൻതാരയെ ലേഡി സൂപ്പർസ്റ്റാൻ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ സംസാരിച്ച രാധാ രവി താരത്തിന്റെ വ്യക്തി ജീവിതമടക്കം പ്രതിപാദിച്ചാണ് പ്രസം​ഗിച്ചത്. നയൻതാര അഭിനയിച്ച കൊലയുതിർ കാല എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടയിലാണ് രാധാ രവിയുടെ പരാമർശം.

നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ എന്നൊന്നും വിളിക്കരുതെന്നും പുരട്ചി തലൈവർ, നടികർ തിലകം, സൂപ്പർ സ്റ്റാർ എന്നൊക്കെയുള്ള വിശേഷണങ്ങൾ ശിവാജി ഗണേശൻ, എംജിആർ, രജനീകാന്ത് തുടങ്ങിയവർക്കാണ് ചേരുക എന്നുമാണ്‌ രാധാ രവിയുടെ വാക്കുകൾ. അവരോടൊന്നും നയൻതാരയെ താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ രാധാ രവി താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും പ്രസം​ഗത്തിൽ പ്രതിപാദിച്ചു. 'നയൻതാരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവർ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്', രാധാ രവി പറഞ്ഞു. 

'തമിഴിൽ പ്രേതമായും അതേ സമയം തന്നെ തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കും. മുമ്പ് ദേവിമാരുടെ വേഷത്തിലൊക്കെ കെ.ആർ വിജയയെ പോലുള്ള നടിമാരായിരുന്നു അഭിനയിച്ചിരുന്നത്. ഇന്ന് ആർക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാൽ തൊഴുത് നിൽക്കാൻ തോന്നുന്നവർക്കും സീതയാവാം. കണ്ടാൽ വിളിക്കാൻ തോന്നുവർക്കും സീതയാകാം', പ്രസംഗത്തില്‍ പറയുന്നു.

വിഡിയോ പുറത്തുവന്നതിന് പിന്നാലെ രാധാ രവിയെ വിമർശിച്ച് നടൻ വിഘ്നേശ് ശിവൻ രംഗത്തെത്തി. രാധാ രവിക്കെതിരെ നടപടി എടുക്കാത്തതിന്റെ കാരണമെന്താണെന്ന് ചോദിക്കുന്ന വിഘ്നേശ് ഇയാളുടെ മുൻകാല വിവാദങ്ങളും അക്കമിട്ട നിരത്തിയിട്ടുണ്ട്. ​ഗായിക ചിന്മയി അടക്കമുള്ളവരും രാധാ രവിക്കെതിരെ രം​ഗത്തെത്തിക്കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT