Entertainment

'പൊരിച്ചമത്തിക്ക് മുൻപുള്ള ജീവിതമാണോ', പതിമൂന്ന് വയസിലെ ഫോട്ടോ കണ്ട് ചോദ്യം; മറുപടിയുമായി റിമ

ക്യാമറയ്ക്ക് മുഖം തരാതെ കാര്യമായി എന്തോ ശ്രദ്ധിച്ച് നിൽക്കുന്നതാണ് ചിത്രം

സമകാലിക മലയാളം ഡെസ്ക്

മോഹിനിയാട്ട അരങ്ങേറ്റത്തിന് ഒരുങ്ങി നിൽക്കുന്ന ഒരു പതിമൂന്നുകാരിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ക്യാമറയ്ക്ക് മുഖം തരാതെ കാര്യമായി എന്തോ ശ്രദ്ധിച്ച് നിൽക്കുന്നതാണ് ചിത്രം. ആരാധകരുടെ മനം കവരുന്ന ആ 13കാരി മറ്റാരുമല്ല നടി റിമ കല്ലിങ്കലാണ്. താരം തന്നെയാണ് തന്റെ പഴയചിത്രം ആരാധകരുമായി പങ്കുവെച്ചത്. 

തൃശ്ശൂര്‍ റിജീയണല്‍ തിയറ്ററില്‍ വച്ചുനടന്ന അരങ്ങേറ്റത്തിന് തൊട്ടു മുൻപ് എടുത്ത ചിത്രമാണിത്. ‘എന്റെ മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടു മുമ്പ്. തൃശൂര്‍ റീജിയണല്‍ തിയറ്ററിലെ ബാക്ക്‌സ്റ്റേജ് ഡ്രസിങ് റൂമില്‍. എപ്പോഴത്തേയും പോലെ എന്റെ നേരെയുള്ള ക്യാമറയിലും നടക്കാന്‍ പോകുന്ന പ്രകടനത്തിലും ചറ്റിലും നടക്കുന്ന കാര്യങ്ങളില്‍ പരിഭ്രാന്തയായി നില്‍ക്കുന്ന ഞാന്‍.- എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചിത്രത്തിന് താഴെ രസകരമായ കമന്റുകൾ നിറയുകയാണ്. പൊരിച്ച മീനിന് മുന്‍പുളള ജീവിതം, എന്നായിരുന്നു റിമയുടെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചത്. പക്ഷേ അന്നും ഇന്നും ഒരു ഫെമിനിച്ചി തന്നെയാണെന്നായിരുന്നു ഇതിന് മറുപടിയായി റിമ കല്ലിങ്കല്‍ കുറിച്ചത്.  ‘നല്ലൊരു കുട്ടി എയ്‌ന്’ എന്നാണ് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയുടെ കമന്റ്. നീ ഭൂതകാലമാണോ ഉദ്ദേശിച്ചത്. ഞാന്‍ ചോദിക്കാതെ തന്നെ ഇങ്ങനെ ഒരാള്‍ പറഞ്ഞതില്‍ അതിശയം തോന്നുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT