നടി ശ്രുതി ഹാസന് പോയ വര്‍ഷം അത്ര ശുഭകരമായിരുന്നില്ല. വിവാഹം വരെ എത്തി നിന്ന് പ്രണയത്തിന് അവസാനം കുറിച്ച വര്‍ഷമായിരുന്നു 2019. കാമുകന്‍ മൈക്കിളുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് തകര്‍ന്നത്. ഇത് താരത്തെ കാര്യമായി ബാധിച്ചു. എന്നാല്‍ 2019 അവസാനത്തില്‍ തന്നെ തകര്‍ച്ചകളില്‍ നിന്ന് പുറത്തുകടക്കാനും ശ്രുതിയ്ക്ക് സാധിച്ചു. പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് താരം നോക്കിക്കാണുന്നത്. ജീവിതത്തില്‍ ഏറ്റവും വലിയ പാഠം പഠിച്ചത് പോയവര്‍ഷമാണ് എന്നാണ് ശ്രുതി പറയുന്നത്. സ്വയം സ്‌നേഹിക്കുക എന്നതാണ് താന്‍ പഠിച്ച ഏറ്റവും വലിയ പാഠം എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
' പുതിയ പതിറ്റാണ്ടിനെ വരവേല്‍ക്കാന്‍ തയാര്‍. പോയ വര്‍ഷങ്ങള്‍ക്ക് നന്ദി . ജീവിതത്തിനും അതു പഠിപ്പിച്ച വലിയ പാഠങ്ങള്‍ക്കും. മാറ്റം എപ്പോഴും എളുപ്പമല്ല. എന്നാല്‍ മാറാതെ പറ്റില്ല. വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തവണ 2020 നെ വരവേല്‍ക്കുന്നത് ഉന്‍മേഷത്തോടെയാണ്. ഓജസ്സോടെ, ഉഷാറോടെ. ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഞാന്‍ പഠിച്ചത് പോയ വര്‍ഷമാണ്. നിങ്ങള്‍ ആരാണോ അതായിത്തന്നെ സ്വയം സ്‌നേഹിക്കുക. അതായിരിക്കും ഓരോരുത്തര്‍ക്കും ജീവിതത്തോടു ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. എല്ലാവരുടെയും ജീവിതത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടാറുണ്ട്; സുഹൃത്തുക്കളുടെ രൂപത്തില്‍. ജീവിതത്തെ മുന്നോട്ടു നയിക്കാന്‍. സ്‌നേഹവും വെളിച്ചവും കൊണ്ട് എന്നെ താങ്ങിനിര്‍ത്തുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോടാണ് എനിക്കേറെ കടപ്പാടുള്ളത്' ശ്രുതി കുറിച്ചു. ഒരു സെല്‍ഫി പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.
ബോയ്ഫ്രണ്ട് മൈക്കല്‍ കോഴ്‌സലുമായുള്ള ബന്ധം കഴിഞ്ഞ വര്‍ഷമാണ് താരം അവസാനിപ്പിച്ചത്. വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടയിലായിരുന്നു ബ്രേക്ക്അപ്പ്. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ചായിരുന്നു. ശ്രുതിയ്‌ക്കൊപ്പം നിരവധി പൊതുപരിപാടികളിലും മൈക്കല്‍ പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയിലൂടെ മൈക്കിള്‍ തന്നെയാണ് ബ്രേക്ക്അപ്പിനെക്കുറിച്ച് പങ്കുവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates