Entertainment

പ്രണയപരവശനായി നിക്; ഹോട്ട് ലുക്കില്‍ പ്രിയങ്ക; വീഡിയോ വൈറല്‍

പ്രിയങ്കയുടെയും നിക്കിന്റെയും ഡാന്‍സ് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കുന്ന പ്രിയങ്കാ ചോപ്രയുടെയും നിക് ജോനാസിന്റെയും ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആരാധകര്‍. ഇരുവരുടെയും ചിത്രങ്ങളും വിഡിയോയും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഏറ്റവും ഒടുവില്‍ പ്രിയങ്കയുടെയും നിക്കിന്റെയും ഡാന്‍സ് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.  

സൂര്യസ്തമയത്തിലുള്ള ഇരുവരുടെയും റൊമാന്റിക് ഡാന്‍സാണ് ആരാധകര്‍ ഏറ്റെടുത്തത്. ശാന്തമായി ഒഴുകിയെത്തുന്ന സംഗീതത്തിനാണ് പ്രിയങ്കയുടെയും നിക്കിന്റെയും ചുവടുവെപ്പ്. നിക് ജോനാസ് തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിക് പങ്കുവച്ച വിഡിയോക്ക് താഴെ കമന്റുകളുമായി ആരാധരും എത്തി. 'ഇരുവരുടെയും പ്രണയം എന്നും ഇത്രയും മധുരമുള്ളതാകട്ടെ' എന്നാണ് കമന്റുകള്‍. 

നേരത്തെ പ്രിയങ്കയുടെ പാചക പരീക്ഷണത്തിന്റെ വിഡിയോയും നിക് ജോനാസ് പങ്കുവച്ചിരുന്നു. ഇറ്റലിയില്‍ അവധിക്കാലം ചിലവഴിക്കുകയാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ