Entertainment

പ്രണയിച്ച് കാളിദാസും കല്യാണിയും, ഒപ്പം അവരും; 'പുത്തം പുതു കാലൈ' ട്രെയിലർ

സുഹാസിനി മണിരത്‌നം, സുധ കോങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ് എന്നീ സംവിധായകരുടെ അഞ്ചു കഥകളാണ് ചിത്രം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴിലെ അഞ്ച് സംവിധായകർ ഒന്നിക്കുന്ന ആന്തോളജി ചിത്രം പുത്തം പുതു കാലൈയുടെ ട്രെയിലർ പുറത്ത്. സുഹാസിനി മണിരത്‌നം, സുധ കോങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ് എന്നീ സംവിധായകരുടെ അഞ്ചു കഥകളാണ് ചിത്രം പറയുന്നത്. മലയാളി സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ചിത്രം. ആമസോണ്‍ പ്രൈം വിഡിയോസില്‍ ഒക്ടോബര്‍ 16നാണ് റിലീസ്. 

സുധ സംവിധാനം ചെയ്യുന്ന ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തിലാണ് മലയാളി സാന്നിധ്യം കൊണ്ട് സമ്പന്നമാകുന്നത്. ജയറാം, കാളിദാസ് ജയറാം, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗൗതം മേനോന്റെ അവരും ഞാനും/ അവളും ഞാനും എന്ന ചിത്രത്തില്‍ എംഎസ് ഭാസ്‌കര്‍, റിതു വര്‍മ എന്നിവരും അഭിനയിക്കുന്നു. 

സുഹാസിനി സംവിധായികയുടേയും അഭിനേതാവിന്റേയും വേഷത്തില്‍ എത്തുന്ന കോഫി, എനിവണ്‍? എന്ന ചിത്രത്തില്‍ അനു ഹാസനും ശ്രുതി ഹാസനുമാണ് അഭിനയിക്കുന്നത്. രാജീവ് മേനോന്റെ റീയുണിയന്‍ സ്റ്റാര്‍സില്‍ ആന്‍ഡ്രിയ, ലീല സാംസണ്‍, സിക്കില്‍ ഗുരുചരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍. കാര്‍ത്തിക് സുബ്ബരാജിന്റെ മിറാക്കിള്‍ എന്ന് പേരു നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ബോബി സിന്‍ഹ, മുതു കുമാര്‍ എന്നിവരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!