Entertainment

പ്രണയിച്ച് ടൊവിനോയും സംയുക്തയും; 'എടക്കാട് ബറ്റാലിയന്‍ 06' സോങ് ടീസർ (വിഡിയോ) 

'നീ ഹിമമഴയായ്...' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് പട്ടാളക്കാരനായെത്തുന്ന എടക്കാട് ബറ്റാലിയന്‍ 06ന്റെ ആദ്യഗാനത്തിൻ്റെ ടീസര്‍ പുറത്ത് വിട്ടു. 'നീ ഹിമമഴയായ്...' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നിത്യ മാമ്മനും ഹരിശങ്കര്‍ കെഎസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണൻ്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകര്‍ന്നിരിക്കുന്നു.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞയാഴ്ച പുറത്ത് വിട്ടിരുന്നു.  കൈ പിന്നിൽ കെട്ടി ഒരു മോട്ടോര്‍ബൈക്കിനരികില്‍ നില്‍ക്കുന്ന ടൊവിനോയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. 

പ്രധാനമായും ലഡാക്കിൽ ചിത്രീകരിച്ച സിനിമയുടെ ലൊക്കേഷന്‍ വാർത്തകൾ ഏറെ ശ്രദ്ധനേടിയിരുന്നു.  ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പൊള്ളലേറ്റ വാർത്ത ഏറെ ആശങ്കയോടെയാണ് ആരാധകർ അറിഞ്ഞത്. പിന്നീട് തനിക്ക് സാരമായ കുവപ്പമില്ലെന്ന് അറിയിച്ച് ടൊവിനോ തന്നെ രംഗത്തെത്തുകയായിരുന്നു. 

നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്യുന്ന ചിത്ര‌ത്തിൽ നായികയാകുന്നത് സംയുക്താ മേനോന്‍ ആണ്. പി ബാലചന്ദ്രന്റേതാണ് തിരകഥ. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT