Entertainment

പ്രണവിന്റെ ഹൃദയം ടീമിനെ കാണാൻ മോഹൻലാലും സുചിത്രയുമെത്തി; വൈറലായി വിഡിയോ

താരത്തിനു പിറന്നാള്‍ ആശംസകൾ നേർന്ന് ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യനാണ് വിഡിയോ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. താരപുത്രന്റെ മൂന്നാമത്തെ ചിത്രമാണ് ഇത്. മകന്റെ സിനിമ ലൊക്കേഷനിൽ എത്തിയ മോഹൻലാലിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. താരത്തിനു പിറന്നാള്‍ ആശംസകൾ നേർന്ന് ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യനാണ് വിഡിയോ പങ്കുവച്ചത്.  

ഭാര്യ സുചിത്രയ്ക്കൊപ്പമാണ് താരം ഹൃദയത്തിന്റെ ലൊക്കേഷനിൽ എത്തിയത്. സംവിധായകന്‍ വിനീത് ശ്രീനിവാസനും അണിയറപ്രവര്‍ത്തകരുമായി മോഹൻലാൽ സംസാരിക്കുന്നത് വിഡിയോയിൽ കാണാം. ലോക്കേഷൻ മുഴുവൻ ചുറ്റിക്കണ്ട് എല്ലാവർക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് താരം മടങ്ങിയത്. ലോക്ക്ഡൗണിന് മുൻപായി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നസമയത്താണ് മോഹൻലാൽ ലൊക്കേഷനിൽ എത്തിയത്. 

ഹൃദയത്തിന്റെ ചിത്രീകരണം പകുതിയോളം പൂർത്തിയായി കഴിഞ്ഞെന്നും ഷൂട്ടിങ് പൂർത്തിയായ ശേഷം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുമെന്നും നിർമാതാവ് വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾ മാറിയതിന് ശേഷം ലോകമെമ്പാടും ഒരേ സമയം തിയറ്ററിലെത്തിക്കാനാണ് തീരുമാനംമെന്നും വൈശാഖ് കൂട്ടിച്ചേർത്തു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തൊണ്ണൂറുകളിലെ ഹിറ്റ് കൂട്ടുകെട്ടായ ശ്രീനിവാസന്‍- മോഹന്‍ലാന്‍- പ്രിയദര്‍ശന്‍ എന്നിവരുടെ മക്കൾ മൂന്ന് പേരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT