Entertainment

പ്രധാനമന്ത്രിയായി ലാലേട്ടൻ; കാപ്പാനിലെ സൂര്യയുടെ പുതിയ പാട്ടും ഹിറ്റ്(വിഡിയോ)

'സിരിക്കി' എന്ന ​ഗാനത്തിന്റെ പ്രമോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ സൂര്യയുമായി ഒന്നിക്കുന്ന കാപ്പാനിലെ ഗാനത്തിന്റ ടീസർ പുറത്തിറങ്ങി.  'സിരിക്കി' എന്ന ​ഗാനത്തിന്റെ പ്രമോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഫാസ്റ്റ് നമ്പർ ഡാൻസ് സോങ്ങാണ് സിരിക്കി.

എസ് ജ്ഞാനകരവേൽ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. സെന്തിൽ ഗണേഷും രമണി അമ്മാളും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ജില്ലയ്ക്കു ശേഷം മോഹൻലാൽ കോളിവുഡിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും കാപ്പാനുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയായാണ് മോഹൻലാൽ വേഷമിടുന്നത്. എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമാണ് സൂര്യ അവതരിപ്പിക്കുന്നത്. മു‌മ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. 

കെവി ആനന്ദിന്‍റെ സംവിധാനത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്