Entertainment

'അനുഷ്‌ക സുന്ദരിയാണ്, കഴിവുള്ള നടിയാണ്', പക്ഷെ അവര്‍ തമ്മില്‍ സൗഹൃദം മാത്രം;പ്രഭാസിനെ വിവാഹം ചെയ്യാന്‍ ഇഷ്ടമെന്ന് കാജല്‍ അഗര്‍വാള്‍ 

കരുതല്‍ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം തന്റെ ഭർത്താവെന്നും കാജൽ

സമകാലിക മലയാളം ഡെസ്ക്

പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന പ്രചരണങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. തങ്ങൾ സുഹൃത്തുക്കളാണെന്ന് താരങ്ങൾ തന്നെ വ്യക്തമാക്കിയെങ്കിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല. എന്നാൽ ഇരുവരും തമ്മിൽ നല്ല സ‌ൗഹൃദം മാത്രമാണുള്ളതെന്ന് പറഞ്ഞിരിക്കുകയാണ് സിനിമയിലെ പ്രഭാസിന്റെ അടുത്ത സുഹൃത്തായ കാജല്‍ അഗര്‍വാൾ. 

അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രഭാസ്-അനുഷ്ക വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ പ്രതികരണം. "ബാഹുബലിക്ക് ശേഷം പ്രഭാസ്-അനുഷ്‌ക ജോടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. അനുഷ്‌ക സുന്ദരിയാണ്. അതിലുപരി കഴിവുള്ള അഭിനേത്രിയും. അവര്‍ അടുത്ത സുഹൃത്തുക്കളാണ്. ഈ ​ഗോസിപ്പുകളൊക്കെ എന്ന് അവസാനിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. ഇവരില്‍ ആരെങ്കിലും ഒരാള്‍ വിവാഹം ചെയ്യുന്നത് വരെ അത് തുടരും" , കാജൽ പറഞ്ഞു.

സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്ന ചോദ്യത്തിന് പ്രഭാസിന്റെ പേരാണ് കാജൽ പറഞ്ഞത്. സ്നേഹം, കരുതല്‍ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം തന്റെ ഭർത്താവെന്നും ഉടനെ വിവാഹം കഴിക്കുമെന്നും കാജൽ അഭിമുഖത്തിൽ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT