Entertainment

''പ്രമുഖ താരങ്ങളെല്ലാം വന്‍ പ്രതിഫലം ആവശ്യപ്പെട്ടു: ഒടുവില്‍ ആ വേഷം ഞാന്‍ തന്നെ എടുത്തു''; റോഷന്‍ ആന്‍ഡ്രൂസ്

വെറും എട്ട് ദിവസത്തെ അഭിനയത്തിന് പ്രമുഖ നടന്‍മാര്‍ ചോദിച്ച തുക താങ്ങാനാവാത്തത് ആയിരുന്നെന്നും അതുകൊണ്ട് പ്രധാനപ്പെട്ട ആ വേഷം താന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റോഷന്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ജോജു ജോര്‍ജ് പിന്‍മാറിയെന്നും പകരം സംവിധായകന്‍ തന്നെ ആ വേഷം ഏറ്റെടുത്തുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി റോഷന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

വെറും എട്ട് ദിവസത്തെ അഭിനയത്തിന് പ്രമുഖ നടന്‍മാര്‍ ചോദിച്ച തുക താങ്ങാനാവാത്തത് ആയിരുന്നെന്നും അതുകൊണ്ട് പ്രധാനപ്പെട്ട ആ വേഷം താന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റോഷന്‍ പറയുന്നത്. റോഷന്റെ പുതിയ ചിത്രമായ 'പ്രതി പൂവന്‍കോഴി' എന്ന ചിത്രത്തിലാണ് പ്രതിനായകന്റെ പ്രധാനപ്പെട്ട വേഷത്തില്‍ റോഷന്‍ അഭിനയിക്കുന്നത്. 

'ഒരാഴ്ചത്തെ ജോലിക്ക് പലരും പറഞ്ഞ പ്രതിഫലം ഈ ജോലിക്ക് ചേരാത്തത് ആയിരുന്നു. ഞാന്‍ എന്റെ സിനിമയില്‍ കഥാപാത്രങ്ങള്‍ക്കാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്, താരങ്ങള്‍ക്കല്ല. അതുകൊണ്ടാണ് ഈ വേഷം ചെയ്യാന്‍ തീരുമാനിച്ചത്. അഭിനയത്തോട് ഇഷ്ടമുണ്ടെങ്കിലും അഭിനയിപ്പിക്കുന്ന സംവിധായകനാകാനാണ് കൂടുതല്‍ ഇഷ്ടം'- റോഷന്‍ പറഞ്ഞു.

ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചയായ നോവലായ പ്രതി പൂവന്‍ കോഴിയാണ് സിനിമയാകുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഉണ്ണി ആര്‍ തന്നെയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. 

സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ തിരിച്ചു വരവ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യു എന്ന ചിത്രത്തിലൂടെയായിരുന്നു. അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രതി പൂവന്‍കോഴിയ്ക്കുണ്ട്.നിവിന്‍ പോളിയെ നായകനാക്കിയുള്ള ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷമുള്ള റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT