കൊല്‍ക്കത്ത; പ്രശസ്ത നര്‍ത്തകി അമല ശങ്കര്‍ അന്തരിച്ചു. 101 വയസായിരുന്നു. കൊല്‍ക്കത്തയില്‍വച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. നര്‍ത്തകനും പ്രശസ്ത കൊറിയോഗ്രാഫറും ആയിരുന്ന ഉദയ് ശങ്കറാണ് ഭര്‍ത്താവ്. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ആനന്ദ ശങ്കര്‍ മകനാണ്. ബംഗാളി നടി മമത ശങ്കര്‍ മകളാണ്.
ഉദയ് ശങ്കറിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സിനെ ലോകശ്രദ്ധ നേടിക്കൊടുക്കാന്‍ പ്രധാന പങ്കുവഹിച്ചു. അധികം സ്ത്രീകള്‍ അരങ്ങില്‍ എത്താതിരുന്ന സമയത്ത് പൊതുവേദികളില്‍ നൃത്തം ചെയ്തു സാമൂഹ്യമാറ്റത്തിനും ഇവര്‍ പങ്കുവഹിച്ചു. ബംഗ്ലാദേശിലെ ജെസ്സോറില്‍ 1919 ലായിരുന്നു ജനനം.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രേരണയാല്‍ പിതാവ് അമലയെ ഉദയ് ശങ്കറിനു കീഴില്‍ നൃത്തം പഠിപ്പിക്കാനയച്ചതാണ് അമലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. 1931 ല്‍ പാരീസില്‍വെച്ച് പതിനൊന്നാം വയസിലാണ് അമലയും ഉദയ് ശങ്കറും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഉദയശങ്കറിന്റെ ട്രൂപ്പില്‍ ചേര്‍ന്ന അമല ലോകത്തിന്റെ പലഭാഗങ്ങളില്‍ പരിപാടികള്‍ നടത്തി.
ഉദയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അമലയും ഉദയ് ശങ്കറും ചേര്‍ന്നഭിനയിച്ചിരുന്നു. 1948ലാണ് കല്‍പന എന്ന ഈ ഹിന്ദി ചിത്രം പുറത്തിറങ്ങിയത്. ഉദയ് 1977ല്‍ ലോകത്തോടു വിടപറഞ്ഞെങ്കിലും 92 വയസു വരെ അമല നൃത്തവേദിയില്‍ സജീവമായിരുന്നു.അമല ബ്രഷ് ഉപയോഗിക്കാതെ വിരലുകള്‍കൊണ്ടു ചെയ്ത പെയിന്റിങ്ങുകളും ഏറെ ശ്രദ്ധേയമായി. മകന്‍ ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത 'മിസിങ് യു' ആണ് അമലയുടെ അവസാന സ്‌റ്റേജ് പരിപാടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates