Entertainment

പ്രശസ്ത നർത്തകൻ അസ്താദ് ദേബൂ അന്തരിച്ചു

കഥകിന്റേയും കഥകളിയുടേയും വ്യത്യസ്തമായ അവതരണത്തിലൂടെയാണ് കയ്യടി നേടുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; പ്രശസ്ത നർത്തകൻ അസ്താദ് ദേബൂ അന്തരിച്ചു. 73 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ മുംബെെയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വീട്ടുകാരാണ് മരണവാർത്ത പുറത്തുവിട്ടത്. 

കന്റെബ്രറി സ്റ്റൈലിലൂടെ ശ്രദ്ധേയനായ അദ്ദേഹം അഞ്ച് പതിറ്റാണ്ടുകാലം നൃത്തവേദികളിൽ സജീവമായിരുന്നു.  കഥകിന്റേയും കഥകളിയുടേയും വ്യത്യസ്തമായ അവതരണത്തിലൂടെയാണ് കയ്യടി നേടുന്നത്. ഗുജറാത്തിലെ ഒരു പാഴ്‌സി കുടുംബത്തിൽ  ജനിച്ച അസ്താദ് ദേബൂ തന്റെ ആറാമത്തെ വയസ്സിലാണ് നൃത്തലോകത്തെത്തുന്നത്. പ്രശസ്ത നർത്തകരായ ഇന്ദ്രകുമാർ മൊഹന്തി, പ്രഹ്ലാദ് ദാസ് എന്നിവരുടെ കീഴിൽ കഥക് അഭ്യസിച്ചു. കേരളത്തിലെത്തിയാണ് ​ഗുരു ഇ.കെ പണിക്കരിൽ നിന്ന് കഥകളി പഠിക്കുന്നത്. 

മുംബെെയിൽ നിന്ന് ബികോം പഠനത്തിനിടെയാണ് അസ്താദ് ദേബൂ കന്റെബ്രറി നൃത്തത്തിൽ ആകൃഷ്ടനാകുന്നത്. തുടർന്ന് അമേരിക്കയിൽ പോയഅദ്ദേഹം മാർത്ത ​ഗ്രഹാം സെന്റർ ഫോർ കന്റെബ്രറി ഡാൻസിൽ നിന്ന് പാശ്ചാത്യനൃത്തത്തിൽ പ്രാവീണ്യം നേടി. ഒരുകാലത്ത് അദ്ദേഹത്തിന്റെ ഡാന്‍സ് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. പശ്ചാത്യരീതിയിലാണ് ഡാന്‍സെന്നായിരുന്നു വിമര്‍ശനം. 1970 കളിലും 80 കളിലും അയിരുന്നു അത്. എന്നാല്‍ 90 കളില്‍ അദ്ദേഹത്തിന്റെ സ്റ്റൈല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

70 ലേറെ രാജ്യങ്ങളിൽ ആയിരക്കണക്കിന് വേദികളിൽ അദ്ദേഹം നൃത്തം ചെയ്തു. 1995 ൽ സം​ഗീത നാടക അക്കാദമി പുരസ്കാരം  നേ‌ടി, 2005 ൽ രാജ്യം പദ്മശ്രീ നൽകി ആ​ദരിച്ചു. സിനിമാ രം​ഗത്ത് നൃത്ത സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത രാവണ്‍, എം.എഫ് ഹുസെെന്റ് മീനാക്ഷി; ദ ടെയ്ൽ ഓഫ് ത്രി സിറ്റീസ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി നൃത്തസംവിധാനം ചെയ്തി‌‌ട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT