Entertainment

'പ്രായം കൂടുന്തോറും നിന്റെ സൗന്ദര്യം വര്‍ദ്ധിക്കുന്നു, എനിക്ക് നിന്നോടുള്ള പ്രണയവും'; ഭാര്യയ്ക്ക് പിറന്നാൾ ആശംസിച്ച് നടന്‍ ജോണ്‍, ചിത്രങ്ങള്‍ 

മാലിദ്വീപ് യാത്രയിലെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഭാര്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള താരത്തിന്റെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭാര്യ പൂജ രാമചന്ദ്രനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന നടന്‍ ജോണ്‍ കൊക്കന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പഴകുന്തോറും വീഞ്ഞിന് വീര്യം കൂടുന്നപോലെ പ്രായം കൂടുന്തോറും ഭാര്യയുടെ സൗന്ദര്യം വര്‍ദ്ധിക്കുന്നു എന്നാണ് ജോണിന്റെ വാക്കുകള്‍. ഇരുവരുടെയും പിറന്നാള്‍ ഒരേ മാസമായതിനാല്‍ ആഘോത്തിന്റെ ഭാഗമായി മുന്‍പ് നടത്തിയ മാലിദ്വീപ് യാത്രയിലെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഭാര്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള താരത്തിന്റെ ഈ വാക്കുകള്‍. 

ഓരോ ദിവസം കഴിയുന്തോറും പൂജയുമായി താന്‍ കൂടുതല്‍ പ്രണയത്തിലാകുകയാണെന്നും ചിത്രങ്ങള്‍ക്കൊപ്പം ജോണ്‍ കുറിച്ചിട്ടുണ്ട്. ഭാര്യ, പ്രണയിനി, സുഹൃത്ത്, ജിം ബഡ്ഡി, സഹയാത്രിക, സോള്‍മേറ്റ്, പാര്‍ട്ണര്‍ ഇന്‍ ക്രൈം തുടങ്ങിയ വിശേഷണങ്ങളാണ് താരം പൂജയ്ക്ക് നല്‍കിയിരിക്കുന്നത്. 

പിറന്നാള്‍ മാസം ആഘോഷമാക്കുകൊണ്ടുള്ള താരങ്ങളുടെ ചിത്രങ്ങല്‍ മുന്‍പ് വൈറലായിരുന്നു. 

ബാഹുബലി, വീരം, കെജിഎഫ്, ടിയാൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ് ജോൺ. പൂജയാകട്ടെ ടെലിവിഷൻ അവതാരകയായി എത്തിയ ശേഷമാണ് സിനിമയിലേക്ക് കടന്നത്. പിസ, കാഞ്ചന 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പൂജ ശ്രദ്ധേയയായി. 

നടി മീര വാസുദേവനുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷമാണ് ജോൺ പൂജയെ വിവാഹം ചെയ്യുന്നത്. അവതാരകനായിരുന്ന ക്രെയ്ഗ് ആണ് പൂജയുടെ ആദ്യ ഭർത്താവ്. 2017ല്‍ ക്രെയ്ഗുമായുള്ള ബന്ധം വേർപിരിഞ്ഞ പൂജ കഴിഞ്ഞ വർഷം ജോണിനെ വിവാഹം ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം