Entertainment

പ്രായപൂര്‍ത്തിയാകാത്ത റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയെ ഫേയ്‌സ്ബുക് ലൈവിനിടെ ചുംബിച്ചു; പാപ്പോണിനെതിരേ കേസ്

വോയ്‌സ് ഇന്ത്യ കിഡ് എന്ന റിയാലിറ്റി ഷോയിലെ ജഡ്ജുകളില്‍ ഒരാളാണ് പാപോണ്‍

സമകാലിക മലയാളം ഡെസ്ക്

സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി ചുംബിച്ചതിന് ഗായകനും സംഗീത സംവിധായകനുമായ പാപ്പോണിനെതിരേ പരാതി. ഷോയുടെ ഭാഗമായി നടത്തിയ ഹോളി ആഘോഷത്തിനിടെയാണ് പാപ്പോണ്‍ കുട്ടിയെ ചുംബിച്ചത്്. കുട്ടിയുടെ മുഖത്ത് നിറം തേച്ചതിന് ശേഷം കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. ആഘോഷം ആരാധകരില്‍ എത്തിക്കാന്‍ ഫേയ്‌സ്ബുക് ലൈവ് ഇട്ടതിന് ശേഷമായിരുന്നു ചുംബനം. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

വോയ്‌സ് ഇന്ത്യ കിഡ് എന്ന റിയാലിറ്റി ഷോയിലെ ജഡ്ജുകളില്‍ ഒരാളാണ് പാപോണ്‍. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും പോക്‌സോ നിയപ്രകാരം പൊലീസും പാപ്പോണിനെതിരേ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ കൈയേറ്റം ചെയ്തു എന്നാരോപിച്ച് സുപ്രീംകോടതി അഭിഭാഷകനായ റുണ ഭുയാനാണ് ദേശീയ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. ഗായകനെതിരേ അന്വേഷണം നടത്തണമെന്നും റിയാലിറ്റി ഷോയിലെ ഇത്തരം അക്രമണങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ നിയമങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ബര്‍ഫി, ബേഫികര്‍, സുല്‍ത്താന്‍, തുടങ്ങിയ സിനിമകളിലെ ഗാനങ്ങളിലൂടെ പ്രശസ്തനാണ് അസാമി ഗായകനായ പാപ്പോണ്‍. പരാതിയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന പ്രതിസന്ധി: ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്, ഏഴാമത്തെ എല്‍പിജി ടാങ്കര്‍

'സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിനെ അസ്വസ്ഥനാക്കുന്നു'; പ്രതികരണവുമായി മുന്‍ താരങ്ങള്‍

സോഷ്യൽ മീഡിയ റീൽ താരം ​'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പ് പങ്കുവച്ച് നടി സ്നേഹ ശ്രീകുമാർ

'യുറീക്ക'യുടെ സ്ഥാപക പത്രാധിപര്‍; എഴുത്തുകാരന്‍ ഡോ. ടിആര്‍ ശങ്കുണ്ണി അന്തരിച്ചു

'ദുരന്ത ബാധിതര്‍ക്കായി പിരിച്ച ഫണ്ടിന്‍റെ കണക്കു പുറത്തുവിടണം'; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി

SCROLL FOR NEXT