Entertainment

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് അശ്ലീല ചിത്രം അയച്ചു; ബോളിവുഡ് ഗായകന്‍ മിക്ക സിങ് ദുബായില്‍ പിടിയില്‍ 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് അശ്ലീല ചിത്രം അയച്ചതിന് ബോളിവുഡ് ഗായകന്‍ മിക്ക സിങ് ദുബായില്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് അശ്ലീല ചിത്രം അയച്ചതിന് ബോളിവുഡ് ഗായകന്‍ മിക്ക സിങ് ദുബായില്‍ പിടിയില്‍. ബ്രസീലുകാരിയായ 17കാരിയുടെ പരാതിയില്‍ മിക്ക സിങ് അബുദാബി ജയിലിലാണ്. 

വാട്‌സ്ആപ്പ് വഴി മിക്ക സിങ് പെണ്‍കുട്ടിക്ക് അശ്ലീല ചിത്രം അയച്ചു എന്നതാണ് പരാതിക്ക് ആധാരം. കൂടാതെ ഗായകന്റെ ഭാഗത്ത് നിന്നും ലൈംഗിക ദുഷ്‌പെരുമാറ്റം ഉണ്ടായതായും പെണ്‍കുട്ടി ആരോപിക്കുന്നു. സംഗീതപരിപാടിയുടെ ഭാഗമായാണ് മിക്ക സിങ് ദുബായില്‍ എത്തിയത്. 

മിക്ക സിങിനെ ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ലെ മസാല അവാര്‍ഡില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഇരിക്കേയാണ് ദുബായ് പൊലീസിന്റെ പിടിയിലായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി രാഖി സാവന്തിനെ ബലംപ്രയോഗിച്ച് മിക്ക സിങ് ചുംബിച്ചത് അന്ന് വന്‍വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT