Entertainment

'പ്രിയ അനുരാഗ്, പിരിഞ്ഞതിനു ശേഷവും നീ എനിക്കായി നിലകൊണ്ടിട്ടുണ്ട്'; പിന്തുണയുമായി കല്‍ക്കി

വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്‌ത്രീകളുടെ അവകാശത്തിനുവേണ്ടി സംസാരിച്ചിട്ടുള്ള ആളാണെന്നും താന്‍ അതിന് സാക്ഷിയായിട്ടുണ്ടെന്നുമാണ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ കല്‍ക്കി പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ലൈംഗിക ആരോപണം നേരിടുന്ന സംവിധായകന്‍ അനുരാഗ് കശ്യപിന് പിന്തുണയുമായി അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും നടിയുമായ കല്‍ക്കി. വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്‌ത്രീകളുടെ അവകാശത്തിനുവേണ്ടി സംസാരിച്ചിട്ടുള്ള ആളാണെന്നും താന്‍ അതിന് സാക്ഷിയായിട്ടുണ്ടെന്നുമാണ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ കല്‍ക്കി പറയുന്നത്. വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷവും തന്റെ അവകാശത്തിനുവേണ്ടി അനുരാഗ് നിലകൊണ്ടിട്ടുണ്ടെന്നും താരം കുറിക്കുന്നു. 

ബോളിവുഡ് നടി പായല്‍ ഘോഷ് ആണ് അനുരാഗിന് എതിരെ ആരോപണവുമായി രംഗത്തെത്തിയത്. വീട്ടിലേക്ക് വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നാണ് പറയുന്നത്. തുടര്‍ന്ന് ആരോപണം നിക്ഷേധിച്ചുകൊണ്ട് അനുരാഗ് രംഗത്തെത്തി. അതിനൊപ്പം ബോളിവുഡിലെ നിരവധി നടിമാരാണ് അനുരാഗിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. 

കല്‍ക്കിയുടെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട അനുരാഗ്, ഈ സോഷ്യല്‍ മീഡിയ സര്‍ക്കസ് നിങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കൂ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിങ്ങളുടെ സ്‌ക്രിപ്റ്റിലൂടെ പോരാടിയിട്ടുള്ള ആളാണ് നിങ്ങള്‍. അവരുടെ അവകാശത്തിനായി വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങള്‍ പോരാടി. ഞാന്‍ അതിന് സാക്ഷിയായിട്ടുണ്ട്. വ്യക്തി ജീവിതത്തിലും പ്രൊഫണല്‍ ജീവിതത്തിലും എന്നെ തുല്യയായിട്ടാണ് നിങ്ങള്‍ എന്നും കണ്ടത്. വിവാഹത്തിന് ശേഷം പോലും എന്റെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ നിലകൊണ്ടു. നമ്മള്‍ ഒരുമിക്കുന്നതിന് മുന്‍പ് തന്നെ ജോലി സ്ഥലത്ത് ഞാന്‍ അരക്ഷിതത്വം അനുഭവിച്ചപ്പോഴൊക്കെ എന്നെ പിന്തുണച്ചിട്ടുണ്ട്. തെറ്റായ പ്രചരണങ്ങളിലൂടെ ആര്‍ക്കും ആരെയും താറടിക്കാന്‍ കഴിയുന്ന വിചിത്രമായ സമയമാണ് ഇത്. ഇത് കുടുംബങ്ങളേയും സുഹൃത്തുക്കളേയും രാജ്യങ്ങളേയും തകര്‍ക്കും. എന്നാല്‍ ഈ ക്രൂരമായ വെര്‍ച്വല്‍ ലോകത്തിന് അപ്പുറം അന്തസ്സുള്ള ഒരു സ്ഥലമുണ്ട്. ചുറ്റുമുള്ളവരുടെ ആവശ്യങ്ങളെ കേള്‍ക്കുന്ന, കരുണയുള്ള ആരും നോക്കാത്ത ഒരു സ്ഥലം. നിങ്ങള്‍ക്ക് അത് പരിചിതമാണെന്ന് എനിക്കറിയാം. ആ അന്തസ്സില്‍ നിങ്ങള്‍ പിടിച്ചുനില്‍ക്കൂ. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ശക്തനായി നിലനില്‍ക്കൂ. സ്‌നേഹത്തോടെ മുന്‍ ഭാര്യ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി