Entertainment

പ്രിയയുടെ ഒരു പോസ്റ്റിന് എട്ട് ലക്ഷം രൂപ? ആരാധകശക്തിയില്‍ സോഷ്യല്‍ മീഡിയയിലെ വിലയേറിയ താരമായി അഡാര്‍ നായിക

ഫാന്‍ഫോളോവേഴ്‌സിനെ കണ്ടുകൊണ്ട് പ്രിയയെ തേടി പ്രമുഖ ബ്രാന്‍ഡുകള്‍ എത്തിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഒരു കണ്ണിറുക്കലിലൂടെ ലോക ശ്രദ്ധ നേടിയ പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ താരമായിരിക്കുകയാണ്. ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ പ്രിയയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. ഇതോടെ സോഷ്യല്‍ മീഡിയയിലെ വിലയേറിയ താരമായി മാറിയിരിക്കുകയാണ് പ്രിയ. 

പ്രിയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിക്കുന്നത്. താരത്തിന്റെ ഫാന്‍ഫോളോവേഴ്‌സിനെ കണ്ടുകൊണ്ട് പ്രിയയെ തേടി പ്രമുഖ ബ്രാന്‍ഡുകള്‍ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ അന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിംഗ് വഴി ലക്ഷങ്ങള്‍ താരം നേടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരു പോസ്റ്റിന് എട്ട് ലക്ഷം രൂപയാണ് പ്രിയ വാങ്ങുന്നതെന്നാണ് വിവരം. ബോളിവുഡ് താരങ്ങള്‍ക്കും മുകളിലാണ് ഇതെന്നാണ് ഖബ്ബര്‍ സിംഗ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പറയുന്നത്. പ്രൊമോഷണല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ഇതിനോടകം പ്രിയയുടെ പേജില്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ശരിയാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍നിര ബോളിവുഡ് താരങ്ങളേക്കാള്‍ വിലയേറിയ താരമായി പ്രിയമാറും. 

സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഉല്‍പ്പന്നങ്ങളേയും സ്ഥാപനങ്ങളേയും പ്രൊമോട്ട് ചെയ്യുന്ന രീതിയാണിത്. ശക്തമായ ആരാധക പിന്തുണയുള്ളവരെയാണ് ഇതിന് ഉപയോഗിക്കുന്നത്. സിനിമ, കായിക താരങ്ങളെല്ലാം ഇത്തരത്തില്‍ പ്രൊമോഷന്‍ നടത്താറുണ്ട.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും