Entertainment

പ്രിയയെയും കടത്തിവെട്ടി ആർസിബി ആരാധിക; ദീപിക ഘോഷെ പുതിയ വൈറല്‍ താരം 

ഒറ്റ രാത്രികൊണ്ട് ദീപികയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 270k കടന്നിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പിഎല്ലിൽ നിന്ന് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ പുറത്തായെങ്കിലും ആർസിബി ഫാൻ ദീപിക ഘോഷെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ബാംഗ്ലൂര്‍- ഹൈദരാബാദ് മത്സരം കാണാൻ എത്തിയ ദീപികയെ സ്റ്റേഡിയത്തിലെ ക്യാമറകൾ പകർത്തിയതോടെ താരമാകുകയായിരുന്നു ഈ സുന്ദരി. 

ആര്‍സിബിക്കും കോഹ്‌ലിക്കും പിന്തുണയുമായി ഗാലറിയെ ഇളക്കിമറിച്ചു ആ ചുവപ്പ് വേഷക്കാരി. കോഹ്‌ലിയുടെ ഓരോ റണ്ണിനും പിന്തുണയറിയിച്ച് ആര്‍സിബിയുടെ പതാക വീശി ദീപിക സ്റ്റേഡിയത്തില്‍ നിറ സാന്നിധ്യമായി. ​ഈ വിഡിയോ 20ലക്ഷത്തിലധികം പേരാണ് ദീപികയുടെ ഇൻസ്റ്റ​ഗ്രാമിൽ മാത്രം കണ്ടത്. 

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ വൈറൽ താരമായിരിക്കുകയാണ് ഈ ആർസിബി ഫാൻ ​ഗേൾ. ഒറ്റ കണ്ണിറുക്കൽ കൊണ്ട് ലോകമെങ്ങും ആരാധകരെ സ്വന്തമാക്കിയ പ്രിയ പ്രകാശ് വാര്യരെ കടത്തിവെട്ടുകയാണ് ദീപിക. ഒറ്റ രാത്രികൊണ്ട് ദീപികയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 270k കടന്നിരിക്കുകയാണ്. ഇതിന് പിന്നാലെ ദീപികയുടെ വ്യാജ പ്രൊഫൈലുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. സ്വന്തം അക്കൗണ്ട് വെളുപ്പെടുത്തി ഒടുവില്‍ ദീപിക തന്നെ രംഗത്തെത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT