Entertainment

പ്രേക്ഷകരെ ഞെട്ടിച്ച് വ്യത്യസ്ത വേഷത്തിൽ ലാൽ; ചന്ദ്രഗിരി തീയേറ്ററുകളിലേയ്ക്ക് 

കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രാഘവന്‍ മാഷ് എന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടനും സംവിധായകനുമായ ലാലിന്റെ വേഷപകര്‍ച്ച തന്നെയാണ് ചന്ദ്രഗിരി എന്ന ചിത്രത്തേ ശ്രദ്ധേയമാക്കുന്നത്. തലപ്പാവ്, അയാള്‍, ഒഴിമുറി തുടങ്ങിയ സിനിമകളിലെ ശക്തമായ കഥാപാത്രങ്ങൾക്ക് ശേഷം മറ്റൊരു ശ്രദ്ധേയ വേഷവുമായി ലാൽ എത്തുകയാണ് ഈ ചിത്രത്തിലൂടെ. കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രാഘവന്‍ മാഷ് എന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിച്ചിരിക്കുന്നത്. 

ഒരു സ്കൂളും ആ സ്കൂളുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിലെ ഇതിവൃത്തം. 'ഇതുപോലൊരു സ്‌കൂള്‍ വേറെയുണ്ടാകില്ല', ചന്ദ്രഗിരി സ്‌കൂളിന് ട്രെയ്‌ലറില്‍ നല്‍കുന്ന വിശേഷണം ഇങ്ങനെയാണ്.

ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജൂണ്‍ 8ന് ചന്ദ്ര​ഗിരി തീയറ്ററുകളിലെത്തും. ദ്രാവിഡന്‍, കാറ്റത്തൊരു പെണ്‍പൂവ്, പായുംപുലി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ മോഹന്‍ കുപ്‌ളേരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷോണ്‍ റോമി, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, സായികുമാര്‍, ജയചന്ദ്രന്‍, സജിതാ മഠത്തില്‍, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍, അഞ്ജലി നായര്‍, സേതു ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

 കണ്ണൂരിലും കാസര്‍ഗോഡുമായി ചിത്രീകരണം പൂർത്തിയാക്കിയ ചന്ദ്ര​ഗിരിയിൽ കാസര്‍ഗോഡിന്റെ കലാരൂപമായ യക്ഷഗാനവും പ്രധാന പ്രമേയമായി കടന്നു വരുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; ഒരു മരണം

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്