Entertainment

പ്രേമം ബോളിവുഡിലേക്കെത്തുമ്പോള്‍ ജോര്‍ജ്ജാകുന്നത് ആര്? 

നിവിന്‍ പോളി ചിത്രം പ്രേമത്തിന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങുമെന്ന വാര്‍ത്ത വന്നിട്ട് കുറച്ചു നാളായി. എന്നാല്‍ സിനിമയിലെ അഭിനേതാക്കളെ സംബന്ധിച്ച് അധികമൊന്നും കേട്ടിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

നിവിന്‍ പോളി ചിത്രം പ്രേമത്തിന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങുമെന്ന വാര്‍ത്ത വന്നിട്ട് കുറച്ചു നാളായി. എന്നാല്‍ സിനിമയിലെ അഭിനേതാക്കളെ സംബന്ധിച്ച് അധികമൊന്നും കേട്ടിരുന്നില്ല. എന്നാല്‍ ഹിന്ദി റീമേക്കില്‍ അര്‍ജുന്‍ കപൂര്‍ നായകനാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

പ്രേമത്തില്‍ നിവിന്‍ പോളി ചെയ്ത ജോര്‍ജ്ജ് എന്ന കഥാപാത്രം ഹിന്ദിയില്‍ അര്‍ജ്ജുന്‍ കപൂറായിരിക്കും അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിഷേക് കപൂര്‍ നിര്‍മിക്കുന്ന ചിത്രത്തിലെ മൂന്ന് നായിക നടിമാരെ തീരുമാനിച്ചിട്ടില്ല. മലയാളത്തില്‍ നിവിന്‍ പോളിക്കൊപ്പം അനുപമ പരമേശ്വരനും സായി പല്ലവിയും മഡോണ സെബാസ്റ്റിയനും എത്തിയ ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോള്‍ നായകനായി എത്തിയത് നാഗചൈതന്യയായിരുന്നു. സായിപല്ലവിയുടെ റോളില്‍ മലരായി ശ്രുതി ഹസന്‍ തെലുങ്കില്‍ എത്തിയപ്പോള്‍ മേരിയും സെലിനുമായി റീമേക്കിലെത്തിയത് അനുപമയും മഡോണയും തന്നെയായിരുന്നു. 

ഹിന്ദിയില്‍ സായ് പല്ലവിയെ അഭിനയിപ്പിക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും ഇതുവരെ വന്നിട്ടില്ല. തെലുങ്ക് പ്രേമം നേരിട്ട ട്രോള്‍ ആക്രമണം ഹിന്ദിയില്‍ ആവശ്യമായി വരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനം: സുപ്രീംകോടതിയില്‍ വാദം ഇന്ന് തുടങ്ങും; ആദ്യം കേള്‍ക്കുക പുനഃപരിശോധന ആവശ്യപ്പെട്ടവരുടെ വാദം

Today's Rashi Phalam April 07|സാമ്പത്തിക ഇടപാടുകളിൽ ഗുണകരമായ മുന്നേറ്റം ഉണ്ടാകും

ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബേറ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

'നാളെ തിരുവനന്തപുരത്തുണ്ട്'; തെലങ്കാന വികസനത്തില്‍ പിണറായിയെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച് രേവന്ത് റെഡ്ഡി; 'നീ പോ മോനേ'

SCROLL FOR NEXT