Entertainment

പ്രൊഫസറും അലീസിയയും നേർക്കുനേർ, ഇനിയെന്ത്? മണി ഹീസ്റ്റ് അഞ്ചാം സീസൺ ഉടൻ 

പത്ത് എപ്പിസോഡുകളായിരിക്കും അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തിലുണ്ടായിരിക്കുക

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറെ ശ്രദ്ധനേടിയ സ്പാനിഷ് വെബ് സീരിസാണ് ക്രൈം ഗണത്തിൽപ്പെട്ട മണി ഹീസ്റ്റ്. സീരീസിന്റെ തുടർച്ചയ്ക്കായി ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് സന്തോഷ വാർത്തയുമായി നെറ്റ്ഫ്ലിക്സ് എത്തിയിരിക്കുകയാണ്. നാല് ഭാ​ഗങ്ങൾ പിന്നിട്ട സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭാ​ഗം ഉടൻ പ്രദർശനത്തിനെത്തും. 

പത്ത് എപ്പിസോഡുകളായിരിക്കും അഞ്ചാം ഭാഗത്തിലുണ്ടായിരിക്കുക.സീരീസിലെ ഏറ്റവും സംഘർഷഭരിതമായ എപ്പിസോഡുകളായിരിക്കും ഇവ എന്നാണ് ആണിയറപ്രവർത്തകർ പറയുന്നത്. 

ഇന്റലിജൻസിന്റെ വലയിൽ അകപ്പെട്ട റിയോയെ കണ്ടെത്താൻ പ്രൊഫസറും സംഘവും ബാങ്ക് ഓഫ് സ്പെയിൻ കൊള്ളയടിക്കാനെത്തുകയും അതേതുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് 3,4 സീസണുകളിൽ ചിത്രീകരിച്ചത്. പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തിയ അലീസിയ അദ്ദേഹത്തിന് നേരെ തോക്ക് ചൂണ്ടുന്നിടത്താണ് മണീ ഹീസ്റ്റിന്റെ നാലാം ഭാഗം അവസാനിച്ചത്. റക്കേൽ തന്റെ കൂട്ടാളികൾക്കൊപ്പം ബാങ്ക് ഓഫ് സ്പെയിനിൽ, നെെറോബി കൊല്ലപ്പെട്ടു, അലീസിയയും പ്രൊഫസറും നേർക്കുനേർ,  ഇനിയെന്താകും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT