Entertainment

പർപ്പിൾ സാരിയിൽ മീന, മൂക്കുത്തിയിൽ അതിമനോഹരിയെന്ന് ആരാധകർ 

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ചിത്രം ഷെെലോക്കിലൂടെ വീണ്ടും സിനിമയിലേക്കെത്തുകയാണ് മീന

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നടി മീന. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ചിത്രം ഷെെലോക്കിലൂടെ വീണ്ടും സിനിമയിലേക്കെത്തുകയാണ് മീന. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച മീനയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധമനേടുന്നത്. 

പർപ്പിൾ നിറത്തിലെ സാരി ധരിച്ചാണ് മീനയുടെ പുതിയ ചിത്രങ്ങൾ. ഇതിനൊപ്പം അണിഞ്ഞിരിക്കുന്ന മൂക്കുത്തിയാണ് ആരാധകർ ഏറെ ഇഷ്ടമായത്. മൂക്കുത്തി മീനയ്ക്ക് നന്നായി ഇണങ്ങുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. 

ഇതേ സാരിയിൽ സിനിമാ താരങ്ങളും മറ്റുമടങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു സ്വകാര്യ പരിപാടിക്കിടെ പകർത്തിയ ചിത്രങ്ങളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്.

ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും ഒരുമിച്ച മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളായിരുന്നു മീനയുടെ അവസാന മലയാള ചിത്രം. പിന്നീട് തെലുങ്കില്‍ ഒരു സിനിമയിലും അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കരോലിന്‍ കാമാക്ഷി എന്ന വെബ് സീരിസിലും മീന അഭിനയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കും; അഞ്ചുതെങ്ങിലെത്തി മന്ത്രി സിപി ജോണ്‍

'ഹർദികിന് പകരം ഹർഷിതും റിങ്കുവും'! മുംബൈ ഇന്ത്യൻസിന് മാസ് ട്രേഡ് ഐഡിയ

ജസ്റ്റ് മിസ്, ഇപ്പോ കടി കിട്ടിയേനേ! നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് രവീണ; വൈറലായി വിഡിയോ

'രണ്ട് വാക്ക് പറയാമോ ?', 'കൃത്യം രണ്ട് വാക്കിൽ ഉത്തരം പറഞ്ഞ് പ്രണവ്'; 'എന്തൊരു സിംപിൾ മനുഷ്യനാണല്ലേ' എന്ന് ആരാധകർ