Entertainment

ഫര്‍ഹാന്‍ അക്തര്‍ ഈ വര്‍ഷം വിവാഹിതനാകും? കാമുകി ഷിബാനിക്കൊപ്പം ഒരുക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട് 

ഈ വര്‍ഷം അവസാനത്തോടെയായിരിക്കും താരവിവാഹമെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും കാമുകി ഷിബാനി ദണ്ഡേക്കറും ഈ വര്‍ഷം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ഫര്‍ഹാന്‍ ചിത്രം തൂഫാന്റെ റിലീസിന് ശേഷമായിരുക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിവാഹനിശ്ചയ ചടങ്ങ് നേരത്തെ നടക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

തിയതി ഉറപ്പിച്ചിട്ടില്ലെങ്കിലും ഇരുവരും വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായാണ് അറിയുന്നത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും താരവിവാഹമെന്നാണ് സൂചന. 

ഷിബാനിയോടുള്ള പ്രണയം ഫര്‍ഹാന്‍ തുറന്നുപറഞ്ഞ് ഒരുവര്‍ഷത്തിനുള്ളിലാണ് വിവാഹവാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഷിബാനിയോടുള്ള പ്രണയം ഫര്‍ഹാന്‍ പരസ്യമാക്കിയത്. ഇരുവരും മോതിരമണിഞ്ഞുള്ള കൈവിരലുകള്‍ ചേര്‍ത്തുപിടിച്ചാണ് ഫര്‍ഹാന്‍ പ്രണയം പരസ്യപ്പെടുത്തിയത്. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് തെറ്റിദ്ധരിച്ച് അന്ന് പലരും ആശംസകള്‍ നേര്‍ന്നിരുന്നു. 

സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റ് അദുന ഭബാനിയാണ് ഫര്‍ഹാന്റെ ആദ്യ ഭാര്യ. 16 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2016ലാണ് ഇരുവരും വിവാഹമോചിതരായത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം