Entertainment

ഫലം കഴിക്കും മുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുത്, ഇപ്പോള്‍ ഇത് ആസ്വദിക്കൂ; വിമര്‍ശകരോട് ഓവിയ 

അമിതമായ അശ്ലീലപദപ്രയോഗങ്ങളും പുകവലിയും മദ്യപാനവുമാണ് ട്രെയിലറില്‍ ഒന്നടങ്കം എന്നതാണ് വിമര്‍ശനത്തിന്റെ കാതല്‍

സമകാലിക മലയാളം ഡെസ്ക്

ബിഗ് ബോസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ഓവിയ നായികയാകുന്ന പുതിയ ചിത്രമാണ് 90 എംഎല്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനെതിരെ വ്യാപക വിമര്‍ശനങ്ങളാണുയരുന്നത്. അമിതമായ അശ്ലീലപദപ്രയോഗങ്ങളും പുകവലിയും മദ്യപാനവുമാണ് ട്രെയിലറില്‍ ഒന്നടങ്കം എന്നതാണ് വിമര്‍ശനത്തിന്റെ കാതല്‍. ഇതിനിടെ ട്രെയിലറിന്  എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 

ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓവിയ. ഫലം കഴിക്കുംമുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുതെന്നാണ് ഓവിയ പറയുന്നത്.''ഫലം കഴിക്കുംമുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുത്. സെന്‍സര്‍ ചെയ്ത് പുറത്തിറക്കുന്ന 90 എംഎലിനായി കാത്തിരിക്കൂ. ഇപ്പോള്‍ ഇത് ആസ്വദിക്കൂ''ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് ഓവിയ കുറിച്ചു. 

അഡള്‍റ്റ് ഓണ്‍ലി ആണെന്നും ഹെഡ് ഫോണ്‍ ഉപയോഗിക്കണമെന്നുമുള്ള മുന്നറിയിപ്പോടെ തന്നെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ട്രെയിലറിന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ വിലയിരുത്തുന്നു. ഓവിയ അടക്കം അഞ്ച് പെണ്‍കുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ഗ്ലാമര്‍ രംഗങ്ങള്‍ ഏറെയാണ്. സിനിമയുടേതായ ട്രെയിലറില്‍ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഫെബ്രുവരി 22 ന് ചിത്രം തിയേറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യം മാവോയിസ്റ്റ് മുക്തമാകുന്നു, ജോഡോ യാത്രയില്‍ നക്‌സല്‍ സംഘടനകള്‍ പങ്കെടുത്തു'; പാര്‍ലമെന്റില്‍ അമിത് ഷാ

ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍, തൊഴിലന്വേഷകര്‍ക്ക് നല്ല സമയം

Today's Rashi Phalam March 31 | പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തികമായി ഗുണകരം

'അവരുടെ മാത്രം വേദി'; പാക് മധ്യസ്ഥ ശ്രമം തള്ളി ഇറാന്‍

വൈഭവ് തല്ലി, രാജസ്ഥാന് ഈസി! ആദ്യ പോരിൽ ചെന്നൈ അടപടലം തോറ്റു

SCROLL FOR NEXT