Entertainment

ഫഹദിന് വേണ്ടി നസ്രിയ പാടുന്നു; ഗായികയായുള്ള മടങ്ങിവരവ് വരത്തനിലൂടെ

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ കൂടെ റെക്കോഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തില്‍ എത്തുന്ന അമല്‍ നീരദ് ചിത്രം വരത്തന്‍ ഇതിനോടകം പ്രേഷകശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫഹദിന്റേയും നസ്രിയയുടേയും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കൂടെയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയ നസ്രിയ വരത്തനില്‍ വീണ്ടും ഗായികയുടെ വേഷം അണിയുകയാണ്. 

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ കൂടെ റെക്കോഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. വരത്തന്‍ നിര്‍മിക്കുന്നതും നസ്രിയയാണ്. ആദ്യമായിട്ടല്ല നസ്രിയ സിനിമയില്‍ പാടുന്നത്. ഇതിന് മുന്‍പ് ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള സലാല മൊബൈല്‍സ് എന്ന ചിത്രത്തിലും താരം പാടിയിരുന്നു. ലാലാലസ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ നസ്രിയ പാടുന്ന ഗാനത്തേക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

മികച്ച വിജയമായ ഇയോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമല്‍നീരദും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വരുത്തനുണ്ട്. സ്റ്റൈലിഷ് മാസ് പടമായിരിക്കുമെന്ന സൂചനകളാണ് ടീസറും പോസ്റ്ററുകളും തരുന്നത്. ഓഗസ്റ്റ് 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

SCROLL FOR NEXT