Entertainment

ഫഹദും ജോജുവും ഒന്നിക്കുന്ന ക്രൈം ഡ്രാമ, ഒപ്പം ദിലീഷ് പോത്തനും; തങ്കവുമായി സൂപ്പര്‍ ടീം

തങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സഹീദ് അറാഫത്താണ് സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലും ജോജു ജോര്‍ജും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സഹീദ് അറാഫത്താണ് സംവിധാനം ചെയ്യുന്നത്. ശ്യാം പുഷ്‌കരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ദിലീഷ് പോത്തനും എത്തുന്നുണ്ട്. 

വര്‍ക്കിങ്ങ് ക്ലാസ് ഹീറോയുടേയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റേയും ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, രാജന്‍ തോമസ്, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ബിജിപാലാണ് സംഗീതം. 2017 ല്‍ റിലീസ് ചെയ്ത തീരമാണ് അറാഫത്തിന്റെ അവസാന ചിത്രം. ക്രയിം ഡ്രാമയായാണ് ചിത്രം എത്തുന്നത്. അടുത്തവര്‍ഷമായിരിക്കും റിലീസ്. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റര്‍ പുറത്തുവിട്ടത്. 

ദിലീഷ് പോത്തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ ..
ഞങ്ങളുടെ രണ്ടാമത്തെ നിര്‍മ്മാണ സംരഭമാണു തങ്കം . ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി ചേര്‍ന്ന് തന്നെ.

വളരെ കാലമായുള്ള സുഹൃത്തും സഹപ്രവര്‍ത്തകനുമായുള്ള അറാഫത്താണു തങ്കം സംവിധാനം ചെയ്യുന്നത് .

തങ്കം ഒരു ക്രയിം ഡ്രാമയാണു . ഫഹദും ജോജുവും ഞാനും പ്രധാന വേഷങ്ങളിലെത്തുന്നു . അണിയറക്കാര്‍ നിങ്ങള്‍ക്ക് മുന്‍ പരിചയമുള്ളവര്‍ തന്നെ . അടുത്ത വര്‍ഷം ചിത്രം റിലീസിനെത്തും .
സ്‌നേഹം, നന്ദി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്