Entertainment

ഫഹദ് - നസ്രിയ താരദമ്പതികള്‍ക്ക് കുഞ്ഞു പിറക്കാന്‍ പോകുന്നു! നസ്രിയയുടെ പ്രതികരണം ഇതാ ഇങ്ങനെ(വീഡിയോ)

സെലിബ്രിറ്റികളാണെങ്കില്‍ പറയുകയും വേണ്ട

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കല്യാണപ്രായമായാല്‍ മലയാളിയുടെ ചോദ്യം ഇങ്ങനെയാണ്: ''അല്ല, കല്യാണമൊന്നും നോക്കുന്നില്ലേ?'' ''മൂക്കീ പല്ലു മുളച്ചിട്ടാണോ നോക്കേണ്ടത്?''
ഇനി കല്യാണം കഴിച്ചാലുള്ള ചോദ്യം: ''വിശേഷമൊന്നുമായില്ലേ? ആര്‍ക്കാ കുഴപ്പം?''
മലയാളി ഇങ്ങനെ കല്യാണം കഴിപ്പിച്ചും കുട്ടികളുടെ കാര്യത്തില്‍ ഒരു തീരുമാനമാക്കിയും സന്തോഷിക്കുന്നവരാണ്. സെലിബ്രിറ്റികളാണെങ്കില്‍ പറയുകയും വേണ്ട. കൂടെ അഭിനയിക്കുന്നവരുടെയൊക്കെ പേരു പറഞ്ഞ് ഗോസിപ്പിറക്കി കെട്ടിക്കും. ഗോസിപ്പുപോലെയോ അല്ലാതെയോ കെട്ടിയാല്‍പ്പിന്നെ സ്വാഭാവികമായും കുട്ടികളുടെ കാര്യത്തിലായി ശ്രദ്ധ. നാളെ നാളെ എന്നു പറഞ്ഞ് വിവാഹംതൊട്ട് തുടങ്ങും കുട്ടികളുടെ കാര്യത്തിലുള്ള ഗോസിപ്പ്.
ഗോസിപ്പിന്റെ കാര്യത്തില്‍ ഫഹദ് ഫാസില്‍ - നസ്രിയ കുടുംബവും വിവാഹത്തിനുമുമ്പുതന്നെ പല കഥകള്‍ കേട്ടവരാണ്. രണ്ടുപേരും ഇത് ഗൗനിക്കാറുമില്ല. അടുത്തിടെയാണ് ഇവരെക്കുറിച്ച് ഒരു വാര്‍ത്ത പുറത്തുവന്നത്. നസ്രിയ ഗര്‍ഭിണിയായി, കുഞ്ഞ് ഉടന്‍ എന്നൊക്കെയായിരുന്നു വാര്‍ത്ത. വാര്‍ത്തയുടെ അടിസ്ഥാനം ഇരുവരും ചേര്‍ന്ന് ഒരു ആശുപത്രി സന്ദര്‍ശിച്ചതാണത്രെ!
നസ്രിയയാണ് ഈ വിഷയത്തില്‍ പ്രതികരണം നടത്തിയത്.
അതിങ്ങനെ:

നസ്രിയയുടെ പ്രതികരണം കണ്ടിട്ടും ചില ഗോസിപ്പുകാര്‍ക്ക് സംശയം തീര്‍ന്നിട്ടില്ല. മുഖം കാണുമ്പോള്‍ നസ്രിയ ഗര്‍ഭിണിയാണെന്ന സംശയംമാത്രമല്ല, എത്ര മാസം എന്നുപോലും കമന്റിയ വിരുതന്മാരുണ്ട്. അല്ല, ഇനിയിപ്പോ ഇപ്പറഞ്ഞത് ശരിയായിരിക്കുമോ?!!!!!!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT