Entertainment

ഫഹദ് പറയുന്നതു കേട്ട് അന്തംവിട്ടിരിക്കുന്ന ഓറിയോയും നസ്രിയയും; വൈറലായി ചിത്രം

ആ ഇരിപ്പിനുള്ള കാരണമാണ് ആരാധകരേയും താരത്തിന്റെ സുഹൃത്തുക്കളേയും ചിരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് നസ്രിയ പങ്കുവെച്ച പുതിയ ചിത്രമാണ്. എന്തോ കേട്ടുകൊണ്ട് അന്തം വിട്ട് ഇരിക്കുകയാണ് നസ്രിയ‌യും വളർത്തുനായ ഓറിയോയും. 

ആ ഇരിപ്പിനുള്ള കാരണമാണ് ആരാധകരേയും താരത്തിന്റെ സുഹൃത്തുക്കളേയും ചിരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍; ഞങ്ങള്‍ക്ക് മനസിലാകാത്ത എന്തോ കാര്യം പറയുന്നു... അപ്പോള്‍ ഞങ്ങള്‍- എന്ന അടിക്കുറിപ്പിലാണ് ചിത്രം. ഇരുവരുടേയും ഇരിപ്പ് എന്തായാവും വൈറലാവുകയാണ്. നിരവധി താരങ്ങളാണ് പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. പാർവതി, അനുപമ പരമേശ്വരൻ, റോഷൻ മാത്യു, ഫർഹാൻ ഫാസിൽ, സഞ്ജു ശിവറാം, സയനോര ഫിലിപ്പ് എന്നിവർ കമന്റ് ചെയ്തിട്ടുണ്ട്. 

വിവാഹ ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിലൂടെയാണ് നസ്രിയ തിരിച്ചെത്തുന്നത്. അതിന് ശേഷം ഫഹദിന്റെ നായികയായി ട്രാൻസിലും വേഷമിട്ടു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'