Entertainment

ഫാമിലി ഗ്രൂപ്പിലെ ചാറ്റ് പുറത്തുവിട്ട് ദീപിക, ഭാര്യയുടെ മൊബൈലിൽ രൺവീറിന്റെ പേര് 'ഹാൻഡ്സം' 

ദീപികയുടെ അമ്മയും അച്ഛനും അയച്ച മെസേജുകളും രൺവീർ നൽകിയ മറുപടിയും സ്ക്രീൻ ഷോട്ടിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വാട്ട്‌സ്ആപ്പിലെ ഫാമിലി ഗ്രൂപ്പ് ചാറ്റ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി ദീപിക പദുകോൺ. ദീപികയും ഭർത്താവ് രൺവീറും മാതാപിതാക്കളുമൊക്കെ അടങ്ങുന്ന ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീൻഷോട്ടാണ് ദീപിക പുറത്തു വിട്ടിരിക്കുന്നത്. രൺവീർ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തെക്കുറിച്ച് ​ഗ്രൂപ്പിൽ വന്ന അഭിപ്രായപ്രകടനങ്ങളാണ് സ്ക്രീൻഷോട്ടിലെ സംഭാഷണത്തിന്റെ ഉള്ളടക്കം.  ദീപികയുടെ അമ്മയും അച്ഛനും അയച്ച മെസേജുകളും രൺവീർ നൽകിയ മറുപടിയും സ്ക്രീൻഷോട്ടിലുണ്ട്.

'ഇങ്ങനെയാണ് ഞങ്ങൾ. കുടുംബത്തിലെ ആർക്കെങ്കിലും നല്ലൊരു ദിവസമാണെങ്കിൽ ആ സന്തോഷത്തിൽ ഏവരും പങ്കുചേരും. കുടുംബത്തിന്റെ ഈ പിന്തുണ നമുക്ക് ഇനിയും മുന്നോട്ടു പോകാനുള്ള പ്രചോദനം തരും' എന്നാണ് സ്ക്രീൻഷോട്ടിനൊപ്പം താരം കുറിച്ചിരിക്കുന്നത്. വളരെ രസകരമായ അഭിമുഖം. ഓരോ നിമിഷവും ആസ്വദിച്ചു എന്നായിരുന്നു ദീപികയുടെ അമ്മ ഉജ്ജ്വല പദുക്കോൺ പറഞ്ഞത്. ഇതിന് നന്ദി പറയുന്നുണ്ട് രൺവീർ.

രൺവീറിന്റെ പേര് ദീപിക സേവ് ചെയ്തിരിക്കുന്നത് ഹാൻഡ്സം എന്നാണ്. ഇത് ചൂണ്ടിക്കാണിച്ചാണ് ആരാധകർ സ്ക്രീൻ ഷോട്ട് വൈറലാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം